ദുബൈ : അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർതി നേപ്പാളിൽ നിന്നുള്ള പത്തു വയസ്സുകാരൻ ഷെയ്ഖ് മുഹമ്മദ് വസീർ അഖ്തർ ആണ്. നേപ്പാൾ മദ്രസത്തുൽ അബ്റാർ അൽ ഇസ്ലാമിയ്യ:യിൽ നിന്നും ദിവസവും ഒരു പേജ് വീതം മനപ്പാഠമാക്കി തുടങ്ങിയ ഈ മിടുക്കൻ രണ്ടു വർഷം കൊണ്ട് ഖുർആൻ മുഴുവനും സ്വായത്ത മാക്കിയത് .ഷെയ്ഖ് മുഹമ്മദ് മുഹിബ്ബുല്ല നൂർജഹാൻ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനാണ് വസീർ അഖ്തർ . ഭാവിയിൽ ഒരു പണ്ഡിതനാകുവാനാണ് ആഗ്രഹം .ആദ്യമായാണ് നേപ്പാളിന് പുറത്തു പോയി തന്റെ കഴിവ് തെളിയിക്കാൻ അവസരം കിട്ടിയത് . റുവാണ്ട ,ബ്രൂണെ, സ്പൈൻ ,സെൻട്രൽ ആഫ്രിക ,കോങ്കോ ബ്രസ്സാവില്ലെ,സ്വീഡൻ,ദഘ്സ്താൻ എന്നീ 7 നാടുകളിൽ നിന്നും എത്തിയ പ്രതിഭകളുടെ കൂടെയാണ് ഷെയ്ഖ് മുഹമ്മദ് വസീർ അഖ്തർ മാറ്റുരച്ചത് .
ദഘ്സ്താനിലെ പതിനേഴുകാരനായ ബിലാൽ അബ്ദുൽ ഖാലികോഫ് എട്ടാം വയസ്സിൽ തുടങ്ങി 11 വയസ്സ് ആയപ്പോൾ ഖുർആൻ മുഴുവനും മനപ്പാഠമാക്കി .ഒരു ദിവസം ഒരു പേജ് ആണ് ഹിഫ്ളാക്കാൻ എളുപ്പ വഴി ആയി സ്വീകരിച്ചത് .2011 ൽ മക്കയിലും 2013 ൽ ബഹ്‌റൈനിലും 2015 ജസാഇറിലും മത്സരിക്കാൻ അവസരം കിട്ടിയ ബിലാൽ ദുബൈയിൽ തന്റെ മികവു പ്രകടമാക്കി.ശരീഅത്തിലും ഖുറാനിലും ഉന്നത പണ്ഡിതനാകാൻ ആഗ്രഹിച്ചു കൊണ്ട് പഠനം മുന്നോട്ട് നീക്കി കൊണ്ടിരിക്കുകയാണ് .
13 കാരാനായ റോഷിയക്കാരാൻ ഫഖ്രുദ്ധീൻ പിതാവിന്റെ മാര്ഗ്ഗം സ്വീകരിച്ചു സഊദിയിൽ ഗവർമെന്റ് സ്കൂളിൽ ഖുർആനും ഇംഗ്ലീഷും പഠിച്ചുകൊണ്ടിരിക്കുന്നു. നാല് തവണ നാട്ടിലെ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട് .2011 ൽ സുഡാൻ തലസ്ഥാനമായ ഖുർതൂമിലും ഈ വർഷത്തിൽ കുവൈത്തിലും മത്സരിച്ചിട്ടുണ്ട് . ഭാവിയി ൽ മറ്റുള്ളവർക്ക് ഖുർആൻ പകർന്നു കൊടുക്കുന്ന നല്ലൊരു പണ്ഡിതനാകാൻ കൊതിക്കുകയാണ് ഈ 17 കാരൻ .
കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും എത്തിയ 50 പ്രതിഭകൾ മാറ്റുരച്ചു. മൊത്തം 85 പേരാണ് മത്സരത്തിനു പേര് രാജിസ്ത്ര ചെയ്തിട്ടുള്ളതെങ്കിലും 82 പേരാണ് ഇവിടെ ദുബൈയിൽ എത്തിയിട്ടുള്ളത് . മൂന്നു പേർ ഇതു വരെ എതിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലെ മലസരത്തിൽ പങ്കെടുത്തവരിൽ അമേരിക്കയുടെയും താഴ്ലണ്ടിന്റെയും ഈജിപ്ത്തിന്റെയും മിടുക്കന്മാർ മികവുറ്റ കഴിവുകൾ തെളിയിച്ചു. അമേരിക്കയുടെ അദീൻ ഷഹ്സാദിന്റെ വേറിട്ടൊരു പ്രകടനമായിരുന്നതി നാൽ തുടക്കം മുതൽ അവസാനം വരെ സദസ്സ് മുഴുവനും അതിൽ ലഴിച്ചു .ജൂറികളുടെ പ്രത്യേക പ്രാർത്ഥനയും ലഭിച്ചു . ഈജിപ്തിന്റെ അബ്ദുള്ള മുസ്തഫയുടെ പാരായണവും ശ്രദ്ധയാകർഷിചു.
ഇന്ന് (ഞായർ ) മത്സര വേദിയിൽ യഥാക്രമം അബ്ദുള്ള അൽ മഅമൂൻ (ബംഗ്ലാദേഷ്),മുഹമ്മദ് അസീസ് ബിൻ അലി (തൂനേഷ്യ ), ഇബ്രാഹിം ഇസ്മായിൽ (നൈജർ ), മാലിക് അദ്നാൻ സുബ്ഹി ഉസ്മാൻ (ജോർദാൻ ), മുഹമ്മദ് ഹസൻ മാലിക് ദിയൂബ് (സെനഗൽ), ഉമർ ബാറൂ(ഗാംബിയ), ഹസാൻ അബൂബക്കർ (ടോഗോ),ഹംസ ഖൈറ (ഉഗാണ്ട ) എന്നീ 8 പേർ മാറ്റുരക്കും . കഴിഞ്ഞ വെള്ളി ശനി എന്നീ ദിവസങ്ങളിൽ പതിവിനു വിപരീതമായി 9 പേർ വീതം മത്സരിച്ചു . അവസാനത്തിലേക്ക് അടുത്തതോടെ മത്സരം കടുത്തു കൊണ്ടിരിക്കുന്നു. സാദാരണ ബംഗ്ലാദേഷ് വിദ്യാർഥി മത്സരിക്കുന്ന ദിവസം ശ്രോദ്ദാക്കൾ നിറഞ്ഞു കവിയും .ഇന്നും ജനം കൂടാൻ സാദ്യതയുണ്ട്.



No comments:
Write comments