Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 22, 2016

പനാമയിൽ നിന്നുള്ള അന്ധനായ വിദ്യാർഥി മത്സരത്തിൽ അപൂർവ കഴിവ് പ്രകടമാക്കി

ദുബൈ : 20 മത് ദുബൈ അന്താ രാഷ്ട്ര ഖുർആൻ മത്സരത്തിനു പനാമയിൽ നിന്നുള്ള   അന്ധനായ മൽസരാര്തിയാണ്  അബ്ദുള്ള സലിം പട്ടേൽ . 22 കാരനായ ഈ വിദ്യാർഥി തന്റെ ഉസ്താദായ മുഫ്തി അബ്ദുൽ ഖാദിരിനൊപ്പമാണ്  ഇവിടെ ദുബൈയിൽ എത്തിയത് . ഈ വർഷത്തെ മത്സരത്തിൽ രണ്ടു വിദ്യാർഥികളാണ് ഇരു കണ്ണിനും കാഴ്ചയില്ലാതെ അക കണ്ണിനാൽ പരിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കി കഴിവ് തെളിയിക്കാൻ എത്തിയത് . ഒരാൾ ഇന്ത്യയിൽ നിന്നുള്ള മലപ്പുറം മഅദിൻ വിദ്യാർഥിയും .   പനാമയിലെ മദ്രസ്സതുൽ ഇസ്ലാമിയയിൽ ഒമ്പതാം വയസ്സിൽ തുടക്കം കുറിച്ചു  പത്തര വയസ്സ് ആയപ്പോഴേക്കും ഒന്നര വർഷം കൊണ്ടാണ് ഇരു കണ്ണും ഇല്ലാതിരുന്നിട്ടുപോലും ഖുർആൻ മുഴുവനും  മനപ്പാഠമാക്കി അപൂർവ കഴിവ് നേടിയത് .സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന സലിം ഷാഹിദ ദമ്പതികളുടെ ആറു മക്കളിൽ ഒരുവനാണ്  പട്ടേൽ . പൂർവീകരായി ഇന്ത്യയിലെ ഗുജറാത്തികളായ ഇവർ അമേരിക്കയിലെ പനാമയിൽ താമസമാക്കുകയായിരുന്നു.  സൌത്ത ആഫ്രികയിലെ ജാമിയ ഇസ്ലാമിയയിൽ വെച്ച് ആലിം പഠനം നടത്തി കൊണ്ടിരിക്കുന്നു . കഴിഞ്ഞ ദിവസം എട്ടു പേർക്കിടയിൽ നടന്ന മത്സരത്തിൽ അബ്ദുള്ള സലിം പട്ടേൽ തന്റെ മികവു ജൂറികൾക്ക്  മുന്നിൽ പ്രകടമാക്കി സദസ്സിനെ അമ്പരപ്പിച്ചിരുന്നു.പനാമയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ്‌ ഇവിടെ എത്തിയത് . അറബി , സ്പാനിഷ് ,ഗുജറാത്തി ,ഉറുദു എന്നീ ഭാഷകൾ അറിയുന്ന അബ്ദുള്ള സലിം പട്ടേൽ ഭാവിയിൽ നല്ലൊരു ആലിമാകാൻ ഉദ്ദേശിക്കുന്നു .ഇന്നലെ രാതി  നടന്ന  മത്സരത്തിൽ ഇന്ത്യയിൽ  നിന്ന് വന്ന ആദ്യത്തെ ആന്ധ വിദ്യാർഥി മുഹമ്മദ്‌ താഹ മഹബൂബ് മറ്റു ഏഴു പ്രതിഭകളോടൊപ്പമാണ്‌  മാറ്റുരച്ചത് .
ഇന്ന്  നടക്കുന്ന മത്സരത്തിൽ അബ്ദുൽ റഹ്മാൻ അബ്ദുൽ ജലീൽ (ലിബിയ ), മുഹമ്മദ്‌ യൂസുഫ് അലി (സോമാലിയ), അഹമദ് അബ്ദുള്ള അബ്ദുൽ റഹ്മാൻ (യു എ ഇ ), മുഹമ്മദ്‌ അദിരിയാൻ ഹിദായത് (ഇന്തോനേഷ്യ), മുഹമ്മദ്‌ ഉസ്മാൻ ഖുറൈഷ് (പാക്കിസ്ഥാൻ ), സാലിം ദാവുദ് ഹുസൈൻ (കോങ്കോ ടെമോക്രടിക് ), അബ്ദി ഉമരി മാജിദ് (താൻസാനിയ ), യഅഖൂബ് സീബിഗോ (ബുർകിനാ ഫാസോ ) എന്നീ എട്ടു പേർ പങ്കെടുക്കും .
                                                                

No comments:
Write comments