ദുബൈ :ഇന്ന് നടക്കുന്ന ഖുർആൻ ശബ്ദ ഭംഗി മത്സരത്തോടെ ഇരുപതാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിന് തിരശീല വീഴും .ഹുസൈൻ സാമൂഹ് (തായ്‌ലൻഡ് ), അബ്ദുള്ള സലിം പട്ടേൽ(പനാമ), ജാസിം ഖലീഫ ഇബ്രാഹിം (ബഹ്‌റൈൻ),മുഹമ്മദ് ഹസൻ മാലിക് ദുയൂബ് (സെനഗൽ ),ഫാറൂഖ് ഷാഹീൻ (തുർക്കി ),അബ്ദുല്ല അൽ മഅമൂൻ (ബംഗ്ളാദേശ് ),അബ്ദുൽറഹ്‌മാൻ അബ്ദുൽ ജലീൽ (ലിബിയ ),ഇബ്രാഹീം ഇസ്മാഈൽ (നൈജർ )എന്നീ എട്ട് പതിഭകലാണ് ഇന്നത്തെ ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ വിവിധ രാജ്യക്കാരായ ഏഴ് പേർ തമ്മിലായിരുന്നു മത്സരം . ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും എത്തിയ രാജ്യക്കാർ തമ്മിലായിരുന്നു മത്സരം ഇന്നലെ നടന്ന മത്സരത്തോടെ ഖുർആൻ മനഃപാഠമായി പാരായണം ചെയ്യുന്ന മത്സരം അവസാനിച്ചു .ഇന്നത്തെ മത്സരത്തോടെ ഇരുപതാമത് സെഷൻ മത്സര പരിപാടികൾ അവസാനിച്ചു ശനിഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നൽകുകയും ചെയ്യും .ഭരണാദികാരികളും പ്രമുഖരും പങ്കെടുക്കും



No comments:
Write comments