Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 26, 2016

ഹോളി ഖുർആൻ അവാർഡ് വിതരണം ചെയ്തു ,മത്സരത്തിൽ സൗദിയ അറബിയ ഒന്നാം സ്ഥാനം നേടി

ദുബൈ രാജ്യാന്തര ഹോളി ഖുർആൻ അവാർഡ് പരിപാടി ഉജ്ജ്വലമായി    സമാപിച്ചു. ഇന്നലെ നടന്ന പ്രൗഢമായ ചടങ്ങിൽ  യു എ ഇ ലെ പ്രമുഖ പണ്ഡിതനായ  അൽ അല്ലാമാ ശൈഖ് മുഹമ്മദ് അലി സുൽത്താനുൽ ഉലമ ഇസ്‌ലാമിക് വ്യക്തിത്വ പുരസ്കാരം ഏറ്റുവാങ്ങി . ഖുർആൻ മത്സരാർത്ഥികളിൽ നിന്നു പത്തു  പ്രതിഭകൾ  ഉന്നത വിജയം നേടി ജേതാക്കളായി .  ഒന്നാം സ്ഥാനം  സൗദിയ അറബിയ സ്വദേശി  തുർക്കി ബിൻ മുക്‌ റിം ബിൻ അഹ്‌മദ് അബ്ദുൽ മുനീം(20 വയസ് ) കരസ്ഥമാക്കിയപ്പോൾ    ഡാഗിസ്താൻ സ്വദേശി ബിലാൽ അബ്ദുൽ ഖാലികോവ് (17 വയസ് ) , അമേരിക്കൻ  സ്വദേശി അദീൻ ഷഹ്സാദ് റഹ്‌മാൻ (15 വയസ്‌ ) എന്നിവർ രണ്ടാം സ്ഥാനം നേടി  , ലിബിയ സ്വദേശിഅബ്ദുൽ റഹ്മാന് അബ്ദുൽ ജലീൽ , അബ്ദുല്ല അൽ മഅമൂൻ (ബംഗ്ളാദേശ് ) ഇരുവരും നാലാം സ്ഥാനത്തെത്തി  , ഇബ്രാഹിം ഇസ്‍മാഈൽ  ( നൈജർ),  ഇഖ്‌ഹാ ബെയ്‌തത്‌ ( മൗറിത്താനിയ) എന്നിവർ ഏഴാം സ്ഥാനത്തായി,  തൗഫീഖ് അബ്ദലി (അൾജീരിയ ) , ജാസിം ഖലീഫ (ബഹ്‌റൈൻ ) , മാലിക് അദ്‌നാൻ ( ജോർദാൻ ) എന്നീ മൂന്നു പേർ എട്ടാം സ്ഥാനം പങ്കിട്ടു . പുണ്യം നിറഞ്ഞ റംസാനിലെ 12 രാതികളിലായി  81 രാഷ്ട്രങ്ങളിലെ മത്സരാർത്ഥികളാണ് മാറ്റുരച്ചതു.



No comments:
Write comments