ഖുർആൻ മത്സരാർത്ഥികളിൽ നിന്നു പത്തു പ്രതിഭകൾ ഉന്നത വിജയം നേടി ജേതാക്കളായി . ഒന്നാം സ്ഥാനം സൗദിയ അറബിയ സ്വദേശി തുർക്കി ബിൻ മുക് റിം ബിൻ അഹ്‌മദ് അബ്ദുൽ മുനീം(20 വയസ് ) കരസ്ഥമാക്കിയപ്പോൾ ഡാഗിസ്താൻ സ്വദേശി ബിലാൽ അബ്ദുൽ ഖാലികോവ് (17 വയസ് ) , അമേരിക്കൻ സ്വദേശി അദീൻ ഷഹ്സാദ് റഹ്‌മാൻ (15 വയസ് ) എന്നിവർ രണ്ടാം സ്ഥാനം നേടി , ലിബിയ സ്വദേശിഅബ്ദുൽ റഹ്മാന് അബ്ദുൽ ജലീൽ , അബ്ദുല്ല അൽ മഅമൂൻ (ബംഗ്ളാദേശ് ) ഇരുവരും നാലാം സ്ഥാനത്തെത്തി , ഇബ്രാഹിം ഇസ്‍മാഈൽ ( നൈജർ), ഇഖ്‌ഹാ ബെയ്‌തത് ( മൗറിത്താനിയ) എന്നിവർ ഏഴാം സ്ഥാനത്തായി, തൗഫീഖ് അബ്ദലി (അൾജീരിയ ) , ജാസിം ഖലീഫ (ബഹ്‌റൈൻ ) , മാലിക് അദ്‌നാൻ ( ജോർദാൻ ) എന്നീ മൂന്നു പേർ എട്ടാം സ്ഥാനം പങ്കിട്ടു . പുണ്യം നിറഞ്ഞ റംസാനിലെ 12 രാതികളിലായി 81 രാഷ്ട്രങ്ങളിലെ മത്സരാർത്ഥികളാണ് മാറ്റുരച്ചതു.
No comments:
Write comments