ദുബൈ : 20 മത് രാജ്യാന്തര
ഖുർആൻ പാരായണ മത്സരങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഇയാമുദ്ധീൻ (റഷ്യ), ലത്തീഫ് സുൽത്താൻ (മാലദീപ് ),അബ്ദുൽ അസീസ് സഈദ് (ഖത്തർ ),അഹമദ് മുഹമ്മദ് സൈൻ ഖാലി (ചാഡ് ),ഇസാമുദ്ധീൻ അൽ
ഖാലിദി (ഡന്മാർക്ക് ), നുഉമാൻ ജാൻ അബ്ദുൽ ഖാദിറോഫ് (താജികിസ്ഥാൻ), യൂസുഫ് ഉമാന (ബുറുണ്ടി)അഹമദ് മുഹമ്മദ് മൂസ (എത്യോപ്യ) എന്നീ രാജ്യങ്ങളിൽ
നിന്നുള്ള മത്സരാര്തികൾ ഇന്ന് (തിങ്കൾ ) രാത്രി 10.30 ന് ദുബൈ ചേംബർ ഓഫ് കോമ്പ്ലെക്സ് ഓഡിറ്റോറിയത്തിൽ അലങ്കരിച്ച സ്റ്റേജിൽ മാറ്റുരക്കും . ഓരോ ദിവസവും എട്ട്
കുട്ടികൾ തമ്മിലാണ് മത്സരം നടക്കുക . ആദ്യ റൌണ്ടിൽ 5 പേരും ഇട വേളക്ക് ശേഷം 3 പേരും. ഇന്ന് മുതൽ ശ്രോദ്ദാക്കളുടെ ഒഴുക്ക് കൂടും. റംസാൻ പതിനഞ്ച്
ആകുമ്പോഴേക്കും മത്സരം കനക്കും .മത്സരം നേരിൽ കാണാൻ സ്വദേശി
പ്രമു ഖർ മുൻ നിരയിൽ തന്നെ ഇടം തേടും. പിന്നിൽ
മലയാളികൾ അടക്കം വിവിദ രാജ്യക്കാരായ ശ്രോദ്ദാക്കളും . നേരെത്തെ എത്തുന്നവർക്ക് വേദിക്ക് അക ത്തു തന്നെ ഇരിപ്പിടം ലഭ്യമാണ്. വൈകി
എത്തുന്നവർക്ക് പുറത്തു സ്ക്രീൻ മുഖേന കാണാവുന്നതാണ് . ഭരണാധികാരികളിൽ പലരും അൽപ സമയ മെങ്കിലും പരിപാടി ദർശിക്കാൻ എത്തും. മത്സരം
നടത്തുന്ന രാജ്യത്തിൻറെ കോൺസുലേറ്റ് പ്രതിനിധിക ൾക്കും
പ്രമുഖർക്കും വേദിയുടെ മുന്നിൽ സ്ഥലമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ അഖിലേന്ത്യാ ജംഇത്തുൽ
ഉലമ സിക്രട്ടറി കാന്തപുരം എ പി അബുബക്കർ മുസ്ലി യാരും കേരള മുസ്ലിം ജമാത്തു സിക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയും പോലുള്ള
ഇന്ത്യയിൽ നിന്നുള്ള പണ്ഡിതന്മാരും പരിപാടി കാണാൻ എത്തിയിരുന്നു. മത്സരാർത്തികൾക്ക് വേദിയുടെ മുൻ ഭാഗത്ത് ഇടതു വശത്തു പ്രത്യേകം സ്ഥല മുണ്ട്.
Subscribe to:
Post Comments (Atom)





No comments:
Write comments