ഫസീഹും ഹാത്തിമും
കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളുടെ രാത്രികള്‍ ദുബൈ ഗവണ്മെന്റിന്റെ റമദാന്‍ മത പ്രഭാഷണ വേദിയിലെ സേവനത്തിലായിരുന്നു ഞങ്ങള്‍. നൂറ്റിപ്പത്ത് ആര്‍ എസ് സി പ്രവര്‍ത്തകരായിരുന്നു സേവനത്തിന്ന് റെജിസ്റ്റര്‍ ചെയ്തത് കൂടാതെ മറ്റു പ്രവര്‍ത്തകരും.
മനസ്സ് കുളിരണിഞ്ഞത്, രണ്ട് കൊച്ചു കൂട്ടുകാരുടെ സേവന സന്നദ്ധതയിലായിരുന്നു. സേവന ദൗത്യത്തിലുള്ള ആര്‍ എസ് സി യുമായി രക്ഷിതാക്കള്‍ക്ക് പോലും ഒരു മുന്‍ പരിചയം പോലുമില്ലാത്ത രണ്ട് കുട്ടികള്‍. ഫസീഹും ഹാത്തിമും.
ആദ്യ വെള്ളിയാഴ്ച Shameem Kavumpurath ആണ് പറഞ്ഞത് ഒരു കുട്ടി വളണ്ടിയറാക്കാമോന്ന് ചോദിച്ച് വന്നിരുന്നെന്നും വിട്ട് പോകുന്ന പക്ഷമല്ലെന്നും, ആദ്യം വളണ്ടിയേഴ്സിന്റെ യൂനിഫോമിന്റെ ഭാഗമായ വെള്ള ഷര്‍ട്ടില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു, ഫസീഹ് വിടുന്ന ലക്ഷണമില്ല, വീട്ടില്‍ വെള്ള ഷര്‍ട്ടുണ്ടെന്നും പറഞ്ഞ് ഒരോട്ടം, കുറച്ച് കഴിഞ്ഞപ്പോഴേക്കും വെള്ള ഷര്‍ട്ടിട്ട് ആള്‍ റെഡി. കൂടെ ഹാതിമും, മോനിപ്പൊ വളണ്ടിയാറാണെന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു, ഉടനെ അടുത്ത ചോദ്യം എങ്കി എനിക്ക് പണി തായോ... അക്ഷരാര്‍ത്ഥത്തില്‍ തരിച്ചു,
ഒന്‍പത്,പത്ത് വയസ്സ് മാത്രമുള്ള രണ്ട് ചെറിയ കുട്ടികള്‍, അതും ഗള്‍ഫ് പ്രവാസികള്‍, വളണ്ടിയര്‍ ആകണമെന്ന് പറയുന്നതൊക്കെ ഒരു ഹരമെന്ന് കരുതാം പക്ഷെ പണി തരൂ എന്ന് പറഞ്ഞപ്പോ ശരിക്കും ഞെട്ടി. പ്രത്യേകിച്ചും, ടിവിക്കും കമ്പ്യൂട്ടര്‍ ഗെയിമിലും കുട്ടികള്‍ കെട്ടിപ്പിണഞ്ഞ് ചടഞ്ഞിരിക്കുന്ന ഈ കാലത്ത്. കുട്ടികളുമയി ഇടപഴകാന്‍ നജ്മുക്കായോളം( Najumu Deen ) കേമന്മാരില്ലാത്തതിനാല്‍ റിഫ്രെഷ്മെന്റ് സെക്ഷനില്‍ തന്നെ കുട്ടികളെ എത്തിച്ചു. സമാപന സമയം വരെ സജീവമായി സേവന നിരതരായി ഓടി നടക്കുന്ന കുട്ടികള്‍ ശരിക്കും മനസ്സ് നിറച്ചു.
രണ്ടാമത്തെ വെള്ളിയാഴ്ച നോമ്പ് തുറക്കാന്‍ സമയമായപ്പോഴേക്കും കുട്ടികള്‍ രണ്ടും പേരും റെഡി. ആദ്യ ദിവസം വളണ്ടിയേഴ്സിനുള്ള ഓവര്‍ കോട്ട് നേരത്തെ വിതരണം നടത്തിയതിനാല്‍ സ്മാള്‍ സൈസ് കിട്ടിയിരുന്നില്ല, പക്ഷെ രണ്ടാം ദിവസം സ്മാള്‍ സൈസ് നേരത്തെ തന്നെ റെഡിയാക്കി അവര്‍ക്ക് നല്‍കി(ഫോട്ടോ ആദ്യ ദിവസത്തേതാണ്). ആര്‍ എസ് സി യുടെ വളണ്ടിയര്‍മാരായതിനാല്‍ എല്ലാവരും തൊപ്പി വെച്ചിരുന്നു അതു കണ്ടാകണം ഇരുവരും തൊപ്പി ചോദിച്ചു, വേദിയിലെ വില്പനക്കാരില്‍ നിന്നും തൊപ്പി വാങ്ങിക്കൊടുത്തു. സമാപന സമയം സലാം പറഞ്ഞ് പിരിഞ്ഞപ്പൊ മനസ്സൊന്ന് പിടഞ്ഞു, ഇനി എന്ന് കാണുമെന്ന് അറിയില്ലല്ലോ...
കുട്ടികളോട് കുറേ നേരം സംസാരിച്ചു, അവരുടെ കുടുംബം, സ്കൂള്‍, പഠനം, നാടിനെ കുറിച്ച്(വലിയ ബോധ്യമില്ല, പ്രവാസികള്‍ ആയതിനാലാകാം). അവിടെ നടന്ന എല്ലാ പ്രഭാഷണങ്ങളിലും വന്നിരുന്നെന്നും ആരും വളണ്ടിയറായി കൂട്ടിയില്ലെന്നും പറഞ്ഞു, എം എം അക്ബറിന്റെ പ്രസംഗ ദിവസം വളണ്ടിയാറാക്കാമോന്ന് ചോദിച്ചപ്പോ ലീഡര്‍ ക്ഷുഭിതനായെന്നും സമ്മതിച്ചില്ലെന്നും കുട്ടികള്‍ സങ്കടപ്പെട്ടു. അടുത്ത തവണയെങ്കിലും എം എം അക്ബറിന്റെ സംഘാടകര്‍ ശ്രദ്ധിക്കണേ കുട്ടികളോടുള്ള കരുണ വയള് പറയാനല്ലെന്ന് നിങ്ങള്‍ക്കാണല്ലോ, പ്രത്യേകിച്ചും സ്റ്റേജ് കെട്ടി ദഅവത്തിന്റെ എണ്ണം പ്രദര്‍ശിപ്പിക്കുന്നവര്‍ നിങ്ങള്‍ ആയതിനാല്‍...
കുട്ടികളുടെ ഈ കുഞ്ഞ് മനസ്സിലുണ്ടാകുന്ന സേവന സന്നദ്ധത അഭിനന്ദനാര്‍ഹം തന്നെ . ഈ മാനസികാവസ്ഥയില്‍ മക്കളെ വളര്‍ത്തിയ രക്ഷിതാക്കളും പ്രശംസയറിയിക്കുന്നു. ഉപ്പമാരെ നമ്മള്‍ തമ്മില്‍ ഒരു പരിചയവുമില്ല, ഈ പോസ്റ്റ് കാണുകയാണെങ്കില്‍, കുട്ടികളിലെ ഈ നന്മ നഷ്ടപ്പെടാതെ നിലനിര്‍ത്തണേ എന്ന് അഭ്യര്‍ത്ഥന.
ഇത് വായിക്കുന്ന എല്ലാവരും നാഥനോട് ഈ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയും... പടച്ചവന്‍ നമ്മുളേയും മക്കളേയും സഹജീവി സ്നേഹികളാക്കട്ടേ...




No comments:
Write comments