Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 1, 2016

സ്വലാത്ത് നഗര്‍ പുതുമോടിയിലേക്ക്


മലപ്പുറം: രണ്ട് പതിറ്റാണ്ടോളം കാലം വിദ്യാഭ്യാസ-കാരുണ്യ സംരംഭങ്ങളുടെ കേന്ദ്രസ്ഥാനമായി മാറിയ സ്വലാത്ത് നഗര്‍ പുതുമോടിയിലേക്ക്. മലപ്പുറം ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്തിയ പ്രാര്‍ത്ഥനാ നഗരി കെട്ടും മട്ടും മാറ്റി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള സുന്ദര ക്യാമ്പസായി മാറുന്ന വിപുല പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് പ്രാര്‍ത്ഥനാ സമ്മേളന നഗരിയില്‍ നടക്കും. കോഴിക്കോട് – പാലക്കാട് നാഷനല്‍ ഹൈവേയുടെ ഓരത്ത് ഏക്കറുകളോളം പരന്നുകിടക്കുന്ന സ്വലാത്ത്‌നഗറിന്റെ മുഖച്ഛായ മാറുന്ന രീതിയിലുള്ള പുത്തന്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. ഗ്രാന്റ് മസ്ജിദ് തൊട്ട് മഅ്ദിന്‍ പബ്ലിക്‌സ്‌കൂള്‍ വരെയുള്ള ഭാഗങ്ങളെ കോര്‍ത്തിണക്കി ആറ് കവാടങ്ങളോടെയുള്ള ഡിസൈന്‍ ഒരു ഹരിത ക്യാമ്പസ് എന്ന ആശയത്തിലധിഷ്ഠിതമാണ്. പ്രകൃതിയുടെ പച്ചപ്പ് ഒട്ടും നശിപ്പിക്കാത്ത തരത്തിലാണ് രൂപകല്‍പ്പന. എല്ലാ മാസവും നടക്കുന്ന സ്വലാത്ത് മജ്‌ലിസ് അടക്കം പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന സ്വലാത്ത് നഗറില്‍ ഇനി വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ പരിപാടികളില്‍ സംബന്ധിക്കാനാവും. ക്യാമ്പസിന്റെ കിഴക്കു അരികിലായി വിവിധ സ്ഥാപനങ്ങളുടെ നിര വരുന്നതിനാല്‍ ദേശീയ പാതയില്‍ നിന്ന് നഗരിയുടെ കാഴ്ച ഒട്ടും മറയില്ല. ഈ ബില്‍ഡിംഗ് ശൃംഖലയില്‍ അവസാനത്തേതായിരുന്ന താജുല്‍ ഉലമ മെമ്മോറിയല്‍ കെട്ടിടത്തിന്റെ പ്രധാന പണികളെല്ലാം പൂര്‍ത്തിയായി. മഅ്ദിന്‍ ചീഫ് ആര്‍ക്കിടെക്റ്റും ചെന്നൈയില്‍ പ്രശസ്തമായ ദീന്‍ ഉമര്‍ ഗ്രൂപ്പ് തലവനുമായ താഹിറുദ്ദീന്‍ കബീറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദഗ്ധരാണ് സ്വലാത്ത് നഗറിന് പുത്തന്‍ മുഖം നല്‍കുന്ന പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. സ്വലാത്ത് മജ്‌ലിസ് നടക്കുന്ന മുഖ്യഗ്രൗണ്ട് ഇന്റര്‍ലോക്ക് പാകി, മഴവെള്ളം സംഭരിക്കാനുള്ള സൗകര്യത്തോടെയാണ് ഡിസൈന്‍. മഴക്കാലത്തെ ചളിയും വേനലിലെ പൊടിയും ഇനി വിശ്വാസികള്‍ക്ക് ശല്യമാകില്ല. കുട്ടികള്‍ക്ക് കളിക്കാനും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ പഠനം നടത്താനുമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുക. മഅ്ദിന്‍ ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ ഭാഗമായുള്ള ഈ പദ്ധതി ഇന്ന് സ്വലാത്ത് നഗര്‍ പ്രാര്‍ത്ഥനാ സമ്മേളന വേദിയില്‍ തുടക്കം കുറിക്കും.
ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിപുലമായ ഈ പദ്ധതി നടപ്പാക്കുകയെന്ന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.

No comments:
Write comments