المنتدى الاسلامي في الشارقة
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ .ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തില്‍ സംഘടിപ്പിക്കുന്ന അല്‍ മുന്‍തദ 16മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഇന്ത്യയില്‍ നിന്ന് ഇരുപത് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് മര്‍കസു സ്സഖാഫത്തിസ്സുന്നിയയില്‍ നിന്ന് പതിനഞ്ചു പേരും മലപ്പുറം മഅ്‌ദിനില്‍ നിന്ന് അഞ്ചു പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോളതലത്തില്‍ പ്രശസ്‌തമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചര്‍ച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യും.ഷാര്‍ജ ഷൈഖിന്റെ നേതൃത്വത്തിലുള്ള ഷാര്‍ജ ഇസ്ലാമിക് ഫോറത്തിന്റെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നത്. അറബ് ലോകത്തുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഈ മാസം പതിനാറ് മുതല്‍ 28 വരെയാണ് കൊണ്‍ഫറന്‍സ് നടക്കുന്നത്. ഇന്ത്യന്‍ പ്രതിനിധികള്‍ മര്‍കസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച ഷാര്‍ജയിലേക്ക് പുറപ്പെടും
No comments:
Write comments