ദുബൈ: അറബ് ലോകത്ത് നന്മയുടെ മൂല്യങ്ങള്‍ ഉയര്‍ത്താനും ശുഭപ്രതീക്ഷ സൃഷ്ടിക്കാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച അറബ് ‘ഹോപ് മേക്കേര്‍സ്’ വിജയികളെ പ്രഖ്യാപിച്ചു.
ഈ മാസം 18ന് ദുബൈ സ്റ്റുഡിയോ സിറ്റിയില്‍ നടക്കുന്ന പ്രൗഢ ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. 10 ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുകയായി ലഭിക്കുക. അറബ് ജനതയുടെ ഉന്നമനത്തിനും ഭാവി വികസനത്തിനും ഗുണകരമാകുന്ന സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും കമ്പനികളെയുമാണ് ആദരിക്കുന്നത്. 22 രാജ്യങ്ങളില്‍ നിന്നായി 65,000ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.

അറബ് ഹോപ് മേകേര്‍സ് മത്സരം കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. ഒരു മാസംകൊണ്ട് 65,489 അപേക്ഷകളാണ് ലഭിച്ചത്. 29 ശതമാനം സേവന സന്നദ്ധ മേഖലയില്‍ നിന്നായിരുന്നു. യുവജനതയെ കേന്ദ്രീകരിച്ച് 19.6, വിദ്യാഭ്യാസ മേഖലയില്‍നിന്ന് 19.1, ആരോഗ്യ മേഖലയില്‍ നിന്ന് 9.1, മാധ്യമ മേഖലയില്‍ നിന്ന് 7.3, മറ്റു മേഖലകളില്‍ നിന്നായി 15.9 ശതമാനവും അപേക്ഷകള്‍ ലഭിച്ചു.
22 അറബ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നോമിനേറ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ പേരെ നോമിനേറ്റ് ചെയ്തത് ഈജിപ്താണ്. 22.3 ശതമാനം. സഊദി അറേബ്യ 17, യു എ ഇ 10.9, ജോര്‍ദാന്‍ 9, മൊറോക്കോ 6.5, ഫലസ്തീന്‍ 4.8, ഇറാഖ് 4.5, സിറിയ 4.4, അള്‍ജീരിയ 4.2, കുവൈത്ത് 3.6 ശതമാനം പേരെയും നോമിനേറ്റ് ചെയ്തു. യമന്‍, ലബനോന്‍, സുഡാന്‍, ഒമാന്‍, ടുണീഷ്യ, ബഹ്‌റൈന്‍, ലിബിയ, ഖത്വര്‍, മൗറിത്താനിയ, സോമാലിയ, കോമറോസ്, ജിബൂതി തുടങ്ങിയ രാജ്യങ്ങളെല്ലാംകൂടി 12.8 ശതമാനം പേരെയും നോമിനേറ്റ് ചെയ്തു.
2017നെ ദാനവര്‍ഷമായി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ ഇനീഷ്യേറ്റീവി (എം ബി ആര്‍ ജി ഐ)ന്റെ കീഴിലാണ് ശൈഖ് മുഹമ്മദ് അറബ് ഹോപ് മേകേര്‍സ് അവതരിപ്പിച്ചത്

No comments:
Write comments