ഷാർജ : പുതിയ അധ്യയന വര്‍ഷത്തിലേക്ക് അക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഷാർജ അബ്ദുൽ റഹ്‌മാൻ ബിൻ ഔഫ് മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
മദ്രസ സദർ മു അല്ലിം ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് പ്രസിഡന്റ് അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം നിർവഹിച്ചു, ഹസൈനാർ സഖാഫി പ്രാർത്ഥന നടത്തി,ഹാഫിസ് സൈനുദ്ധീൻ സഖാഫി പഠനാരംഭ പ്രാര്‍ത്ഥന നടത്തി. ഹാഫിസ് അബൂബക്കർ നിസാമി, ഹാഫിസ് അഫ്സൽ സഖാഫി , ഹാഫിസ് റുഖ്‌നുദ്ധീന് സഖാഫി ,ഹാഫിസ് അബ്ദുൽ വാഹിദ് സഖാഫി ,ആരിഫ് സ.അദി മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ഹകീം,സിദീഖ് മാസ്റ്റർ, മുനീർ മാഹീ, അബ്ദുൽ റഹ്‌മാൻ മാണിയൂർ സംബന്ധിച്ചു, പി കെ സി സഖാഫി സ്വാഗതവും റഫീഖ് ഫാളിലി നന്ദിയും പറഞ്ഞു . ഓള്‍ ഇന്ത്യ ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ സിലബസനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷമായി ഷാർജയിൽ മദ്രസ പ്രവർത്തിച്ചു വരുന്നു



No comments:
Write comments