ദുബൈ: നഗര സഭയുടെ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത നൂറ് കണക്കിന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ നഗരത്തിെന്‍റ വിവിധ മൂലകളില്‍ നിന്ന് ധാരാളം വേസ്റ്റുകള്‍ ശേഖരിച്ചത് അധികൃതരെപ്പോലും അമ്പരപ്പിച്ചു.ുധര്‍മ്മ പടയണിയുടെ ശ്ളാഘനീയമായ പ്രവര്‍ത്തനം കണ്ടു സന്തുഷ്ടി പ്രകടിപ്പിച്ചു. ആത്മാര്‍ത്ഥതയാണ് തങ്ങളുടെ സംഘ ബലം എന്നത് പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുത്ത് കൊണ്ടുള്ള പ്രവര്‍ത്തകരുടെ ആവേശകരമായ മുന്നേറ്റം ജീവിതത്തിെന്‍റ വിവിധ മേഘലയിലുള്ളവരും കണ്ടു.തങ്ങളുടെ സംഘടനയേക്കാള്‍ എന്താണ് ഇത്ര വലിയ മാറ്റം എന്ന് ഒരു വേള നിനച്ച് പോയവരും ഉണ്ട്. ധാര്‍മ്മിക വിപ്ളവത്തിെന്‍റ കരുത്ത് നാട്ടില്‍ നിന്നും ആര്‍ജിച്ച എസ്.എസ്. എഫിെന്‍റ ചുണക്കുട്ടികള്‍ വെള്ളിയാഴ്ച രാവിലെയുള്ള സുഖകരമായ നിദ്രയൊഴിവാക്കി തങ്ങളുടെ നിസ്തൂല്യമായ പങ്ക് ഈ പ്രവാസ ജീവിതത്തിലും കാണിക്കുമാറ് ആവേശകരമായി വിവിധ ഗ്രൂപ്പായിട്ടാണ് തങ്ങളുടെ ദൌത്യം നിര്‍വഹിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Write comments