Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 5, 2009

കനിവുള്ളവരുടെ കനിവിന്ന്‌ വേണ്ടി



കനിവുള്ളവരുടെ കനിവിന്ന്‌ വേണ്ടി ഇതാ ഒരു മലയാളി സുഹൃത്ത്‌ മരണത്തോട്‌ മല്ലിടുന്ന അവസ്ഥയില്‍ സംസാര ശേഷി നഷ്ടപ്പെട്ട്‌ ദുബൈ റാഷിദ്‌ ഹോസ്പിറ്റല്‍ മൂന്ന്‌ പ്രാവശ്യം ശിരസ്സിന്‌ ശാസ്ത്ര ക്രീയക്ക്‌ വിധേയമാക്കിയിട്ടും പുരോഗതിയില്ലാതെ കിടക്കുന്നു.കോഴിക്കോട്‌ ഇയ്യാദ്‌ സ്വദേശി വടക്കേ പടമ്പില്‍ മുഹമ്മദ്‌ മകന്‍ മിദ്ലാജ്‌ (ഇരുപത്തിനാല്‌ വയസ്‌) ആണ്‌ ഹതഭാഗ്യന്‍. നാട്ടിലേക്ക്‌ എത്തിച്ചാല്‍ വിദഗ്ദ്ധ ചികില്‍സ നടത്താന്‍ കഴിയും അതിന്‌ നാട്ടിലുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്‌ പക്ഷെ നാട്ടിലെത്തിക്കാന്‍ ഭീമമായ സംഘ്യ അതിന്ന്‌ ചിലവ്‌ വരും. പാവപ്പെട്ട ഒരു കുടംബത്തിലെ ആണ്‍തരിയാണിയാള്‍.നാട്ടിലുള്ള സുഹൃത്തിെന്‍റ ഔദാര്യത്താല്‍ ജീവിതത്തിെന്‍റ രണ്ട്‌ അറ്റം തുന്നിപ്പിടിപ്പിക്കുവാന്‍ എട്ട്‌ മാസം മുമ്പ്‌ ദുബൈയിലെ ഒരു ഗ്രോസറി ജീവനക്കാരനായി ഇവിടെ എത്തിയ ഈ സുഹൃത്തിന്‌ അസഹ്യമായ തലവേദനയെ തുടര്‍ന്നാണ്‌ രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ റാഷിദ്‌ ഹോസ്പിറ്റലില്‍ എത്തിച്ചത്‌.നല്ല ആരോഗ്യവാനായിരുന്നു കാഴ്ചയില്‍ ഇയാള്‍ എന്ന്‌ പറയപ്പെടുന്നു. ഹോസ്പിറ്റലിലെ ജീവനക്കാരോട്‌ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ അറിവനുസരിച്ച്‌ ഈ സുഹൃത്തിനെ വിദഗ്ദ്ധ ചികില്‍സക്ക്‌ വിധേമാക്കിയാല്‍ ജീവന്‍ തിരിച്ച്‌ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ്‌.കാരുണ്യ പ്രവര്‍ത്തകരും മനുഷ്യ സ്നേഹികളുടെയും ഉദാരമായ സഹായം അഭ്യാര്‍ത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ അബ്ദുല്ല 050 - 5354169

No comments:
Write comments