രിസാല സ്റ്റഡി സര്‍ക്കിള്‍ യു.എ.ഇ ദേശിയ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ സാഹിത്യോത്സവിന് പ്രൌഡമായ തുടക്കവും ഉജ്ജ്വല സമാപനവും .ഒരു ദിവസം മുഴുവന്‍ നീണ്ട് നിന്ന പരിപാടി ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീസ് സ്കൂളിലാണ് നടന്നത്. യൂനിറ്റ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സോണില്‍ മാറ്റുരച്ചത്. പത്ത് സോണുകളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഇരുപത്തിമൂന്ന് ഇനങ്ങളിലായി മുന്നൂറില്‍പരം പ്രതിഭകളാണ് മാറ്റുരച്ചത്. പത്ത് സോണുകള്‍ വാശിയേറി മത്സരത്തില്‍ നൂറ്റി ഇരുപത്തെട്ട് പോയന്‍റോടെ ഒന്നാം സ്ഥാനം നേടി അബുദാബി സോണ്‍ ജേതാക്കളായി. നൂറ്റി ഇരുപത്തിരണ്ട് പോയന്‍റുമായി ദുബൈ സോണ്‍ രണ്ടാം സ്ഥാനത്ത് നിന്നപ്പോള്‍ എഴുപത്തൊന്ന് പോയന്‍റുകളോടെ അല്‍ ഐന്‍ മൂന്നാം സ്ഥാനം നേടി. സായഹ്നത്തോടെ ജനറല്‍ വിഭാഗത്തിെന്‍റ ഇശല്‍മഴ പൈതിറങ്ങി. പ്രവാസ ജീവിതത്തിലെ കാഠിന്യമേറുന്ന പല പ്രശ്നങ്ങളും തങ്ങളെ അലട്ടുംപോഴും തങ്ങളിലുള്ള കലാ വൈഭവത്തെ മറ്റുള്ളവരില്‍ അവതരിപ്പിക്കുവാന്‍ രിസാല ഒരുക്കിയ ഈ കലമേളക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുവാന്‍ ജീവിതത്തിെന്‍റ നാറാ തുറയിലുള്ളവര്‍ സമാപന സമ്മേളനത്തിെന്‍റ മുമ്പേ ഈ വേദി ആസ്വദിക്കുവാന്‍ എത്തിയിരുന്നു. സമാപന സമ്മേളനത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്.നിസാര്‍ സൈദ്, മുഹമ്മദലി കല്ലാരിമംഗലം, സാജിദ ഉമ്മര്‍ ഹാജി, ശരീഫ് കാരശേരി, നാസര്‍ ബേപ്പൂറ്‍ , ഊരകം സൈദലവി, മുഹമ്മദലി സഖാഫി ,നൌഫല്‍ കരുവഞ്ചാല്‍ ,കാസിം പുറത്തില്‍ തുടങ്ങി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.



No comments:
Write comments