ഇന്ത്യയുടെ അഭിമാനമായി മാറിയ ഹാഫിസ് ഇബ്‌റാഹീം. സുന്നി മര്‍കസ് കൈരളിക്ക് സമര്‍പ്പിച്ച സംഭാവനയാണ്. പത്തൊമ്പത് കാരനായ ഇബ്‌റാഹീമിെന്‍റ മത്സരം നോമ്പ് പതിനേഴ് തിങ്കളാഴ്ച ബദര്‍ ദിനത്തില്‍ തറാവീഹിന് ശേഷം ദുബൈ ചേംബര്‍ ഓഫ് കോമേയ്സില്‍ വെച്ച് നടന്നപ്പോള്‍ തന്നെ അറബി പണ്ഡിതന്‍മാരും പ്രമുഖരും അടങ്ങുന്ന നിറഞ്ഞ സദസ്സിന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഇബ്‌റാഹീമിെന്‍റ പ്രകടനം അത്തരത്തിലായിരുന്നു. ഇബ്‌റാഹീമിെന്‍റ ശ്രവണ സുന്ദരമായ പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ സദസ്സ് ഒന്നടങ്കം ലയിച്ചിരുന്നു. ഈ രാവിനെ ധന്യമാക്കുവാന്‍ എത്തിയവരെല്ലാം ഇബ്‌റാഹീമിനെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് സദസ്സില്‍ നിന്ന് വിട പറഞ്ഞത്. കടുത്ത മത്സരമാണ് ഈ പ്രാവശ്യം നടന്നത്. എമ്പത്തഞ്ച് രാഷ്ട്രങ്ങളിലെ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഇബ്‌റാഹീം ഒന്നാം സ്ഥാനം അലങ്കരിച്ചത്. നോമ്പ് ഇരുപതിനാണ് ഇബ്‌റാഹീമിെന്‍റ റിസല്‍ട്ട് പുറത്ത് വിട്ടത്. അന്ന് ദുബൈ കിരീട അവകാശി ഹംദാന്‍ ബ്ന്‍ മുഹമ്മദ് ബ്ന്‍ റാഷിദ് ആല്‍ മക്തൂമില്‍ നിന്നും ഒന്നാം സ്ഥാനത്തിെന്‍റ പട്ടം നോടി. ആറംഗ ജഡ്ജസിെന്‍റ വിധിയിലൂടെ പതിമൂന്നാമത് ഇന്‍റല്‍ നാഷണല്‍ ഖുര്‍ആന്‍ മത്സര വിജയി ഇന്തിയിലെ മര്‍കസ് വിദ്യാര്‍ത്ഥി നേടിയത് ഇന്ത്യക്ക് പൊന്‍ തൂകലാണ്. ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളില്‍ ഈ വിജയ വെന്നിക്കൊടി പ്രശസ്തിയിലെത്തിക്കും. മര്‍കസില്‍ നിന്ന് ലോകത്തിെന്‍റ നാനാ ഭാഗത്തേക്ക് ഇത് പോലുള്ള മത്സരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും സാധാരണയാണെങ്കിലും ദുബൈയില്‍ വെച്ച് ഇത് ഇന്ത്യക്ക് ആദ്യമാണ്.
Sep 12, 2009
ഇന്ത്യയുടെ അഭിമാനമായി മാറിയ ഹാഫിസ് ഇബ്‌റാഹീം
Subscribe to:
Post Comments (Atom)



No comments:
Write comments