ജിദ്ദ: ജിദ്ദയുടെ കിഴക്കന്‍ മേഖലയായ ജാമിഅ ഖുവൈസയിലു ായ പ്രളയക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന പ്രളയബാധിതരെ ആര്‍ എസ് സി പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും വിവിധ കേമ്പുകളില്‍ ചെന്ന് അവര്‍ക്കാവശ്യമായ കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുകയും ചെയ്തു.മുഹ്സിന്‍ സഖാഫി, കെ. കെ. എസ് തങ്ങള്‍, അബ്ബാസ് ചെങ്ങാനി, ബദറുദ്ദീന്‍ ലത്വീഫി തുടങ്ങിയവര്‍ സഹായമെത്തിക്കുവാന്‍ നേതൃത്വം നല്‍കി.ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി സമൂഹത്തിണ്റ്റെ നാനോന്‍മുഖ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഇസ്വാബ എന്ന പേരില്‍ ൩൩ അംഗ സന്നദ്ധസേനക്ക് രൂപം നല്‍കി. മുഹ്സിന്‍ സഖാഫി അഞ്ചച്ചവിടി ക്യാപ്റ്റനും ശബീര്‍ മാറഞ്ചേരി വൈസ് ക്യാപ്റ്റനുമായി അല്‍ ഇസ്വാബ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.



No comments:
Write comments