പുത്തിഗെ: മുഹിമ്മാത്ത് സ്വദര്‍ മുദരിസായിരുന്ന മര്‍ഹൂം ആലംപാടി എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ പേരില്‍ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ഉച്ചയ്ക്ക് പഴയ കടപ്പുറത്ത് ഉസ്താദിന്റെ മഖ്ബറയില്‍ സിയാറത്തിനു ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. സി പി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. മുഹിമ്മാത്ത് നഗറില്‍ ത്വാഹിര്‍ തങ്ങള്‍ മഖാം സിയാറത്തിന് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
അനുസ്മരണ സമ്മേളനം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍അഹ്ദല്‍ ആദൂര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മുട്ടത്തോടി, സി പി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുറഹ്മാന്‍ അഹ്‌സനി, കെ പി അബ്ദുറഹ്മാന്‍ സഖാഫി, പി എ അഹ്മദ് സഖാഫി, അബ്ദുല്ല സഖാഫി മഞ്ചേരി, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൗലീദ് പാരായണം, മര്‍സിയ്യത്ത്, തഹ്‌ലീല്‍, ഖത്തം ദുആ എന്നിവക്കു ശേഷം തബറുക് വിതരണത്തോടെ സമാപിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.



No comments:
Write comments