Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 6, 2012

എസ് എസ് എഫ് ജില്ലാ മുതഅല്ലിം സമ്മേളനം; സംഘാടകസമിതിയായി

മഞ്ചേശ്വരം: കേരളയാത്രാ ഭാഗമായി എസ് എസ് എഫ് നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനം മാര്‍ച്ച് എട്ടിന് മഞ്ചേശ്വരം മള്ഹറില്‍ നടക്കും. ജില്ലയിലെ വിവിധ ദര്‍സ്, ശരീഅത്ത്, ദഅ്‌വ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രതിനിധികള്‍. പരിപാടി വിജയിപ്പിക്കുന്നതിന് മള്ഹറില്‍ ചേര്‍ന്ന സംഘാടകസമിതി പദ്ധതികളാവിഷ്‌കരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, മൂസല്‍ മദനി തലക്കി, മൂസ സഖാഫി കളത്തൂര്‍, ഉസ്മാന്‍ ഹാജി പൊസോട്ട് എന്നിവരെയും ഭാരവാഹികളായി അബ്ബാസ് ഹാജി ഉപ്പള (ചെയര്‍.), മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ (വൈസ് ചെയര്‍.), റഹീം സഖാഫി ചിപ്പാര്‍ (ജന.കണ്‍.), ജബ്ബാര്‍ സഖാഫി, ഖലീല്‍ അഹ്‌സനി (ജോ.കണ്‍.), കുഞ്ഞഹമ്മദ് സഖാഫി പാവൂര്‍ (ട്രഷറര്‍), ഹസ്സന്‍ കുഞ്ഞി (ഫുഡ്), മുഹമ്മദ് ഹാജി അലങ്കാര്‍ (ലൈറ്റ് ആന്റ് സൗണ്ട്), ഹാരിസ് ഹൊസങ്കടി (സ്വീകരണം), റഫീഖ് സഖാഫി ചേടിക്കുണ്ട് (സുവനീര്‍), സത്താര്‍ മദനി (പ്രചാരണം) എന്നിവരെ തിരഞ്ഞെടുത്തു. യോഗം സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

No comments:
Write comments