ചിത്താരി: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പ്രഭാഷണവേദികള്‍ കൊണ്ടോ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാകില്ലെല്ലെന്നും മാനവികതയുടെ വീണ്ടെടുപ്പിന് കാന്തപുരത്തി പ്രയതനം മാത്ര്‍കാപരമാണെന്നും ഹൊസ്ദുര്‍ഗ് എം എല്‍ എ. ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലിക സമൂഹത്തില്‍ ശബരിമലയില്‍ കാണുന്ന സൗഹൃദം മതസൗഹാര്‍ദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ശബരിമലക്ക് പുറപ്പെടുന്ന അയ്യപ്പഭക്തന്മാര്‍ ആദ്യം ദര്‍ശിക്കുന്നത് വാവരെയാണ്. ഇതര മതങ്ങളിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും ശരികളെ തുറന്ന് സമ്മതിക്കാനും നമുക്ക് കഴിയണം.
മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധയും സംഘട്ടനവും ഒഴിവാക്കി പൊതുസമൂഹത്തിനു ഗുണകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ അശ്‌റഫി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം വി ബാലന്‍, എം ഹസൈനാര്‍, ഇ കെ കെ പടന്നക്കാട്, എം കെ മുഹമ്മദ്കുഞ്ഞി, സി എച്ച് ആലിക്കുട്ടി ഹാജി, സി എ അബ്ദുല്‍ ഹമീദ് മൗലവി, ബശീര്‍ മങ്കയം, സിദ്ദീഖ് പടന്നക്കാട്, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് തായല്‍ സ്വാഗതവും റശീദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ഏപ്രില്‍ 12ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രമേയമായ മാനവികത ഉണര്‍ത്താന്‍ എന്ന വിഷയത്തെ കുറിച്ച് വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി കൂട്ടപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല അഹ്ദലി നേതൃത്വം നല്‍കി.



No comments:
Write comments