Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 1, 2014

എര്‍മാളത്ത് അജ്മീര്‍ ആണ്ടുനേര്‍ച്ച വെള്ളിയാഴ്ച തുടങ്ങും


കാസര്‍കോട്: എസ് വൈ എസ് എര്‍മാളം യുനിറ്റ് കമ്മിറ്റിക്കു കീഴില്‍ നടത്തിവരുന്ന അജ്മീര്‍ ആണ്ടുനേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. വ്യാഴാഴ്ച രാവിലെ 10ന് എട്ടിക്കുളത്ത് താജുല്‍ ഉലമാ മഖാം സിയാറത്ത് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പരിപാടിക്ക് തുടക്കം കുറിച്ച് ബി എം അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. രാത്രി 7ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും. മെയ് ആറിനു നടക്കുന്ന പ്രാര്‍ഥനാ സംഗമത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ പ്രാര്‍ഥന നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സംഗമം ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. ദിക് ര്‍ ദുആ മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നേതൃത്വം നല്‍കും. സമാപന ദിവസമായ ഏഴിന് ഉച്ചക്ക് രണ്ടുമമിക്ക് നടക്കുന്ന മൗലീദ് സദസിന് ഹാജി കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും. വൈകിട്ട് അന്നദാനത്തോടെ സമാപിക്കും

No comments:
Write comments