Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 3, 2014

പെണ്‍കുട്ടികള്‍ക്ക് ഹാദിയ, ബനാത്ത് മര്‍കസ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു


കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പത്താം തരം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പഠിക്കാവുന്ന ഹാദിയ കോഴ്‌സിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 7 ന് നടക്കും. പ്ലസ്ടു കൊമേഴ്‌സിനോടൊപ്പം ഇസ്‌ലാമിക പഠനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള നൂതന കോഴ്‌സാണ് ഹാദിയ. ഭാഷാ പഠനം, വ്യക്തിത്വ വികസനം, കൈതൊഴില്‍ തുടങ്ങിയവയും പരിശീലനമുണ്ട്. പത്താം തരം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് വയനാട് മര്‍കസിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. അഞ്ചു വര്‍ഷത്തെ കോഴ്‌സില്‍ പ്ലസ് ടു (ഹ്യൂമാനിറ്റീസ്), അഫ്‌സലുല്‍ ഉലമ, ബി.എ. ഇംഗ്ലീഷ് എന്നിവയാണുള്ളത്. സുരക്ഷിതമായ ഹോസ്റ്റല്‍ സംവിധാനമുള്ള ഈ കാമ്പസില്‍ എഴുപത്തി അഞ്ച് സീറ്റാണുള്ളത്. മതപഠം, കമ്പ്യൂട്ടര്‍, തയ്യല്‍ പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങിയവും ഇവിടെ പഠിക്കാം. ഇന്റര്‍വ്യൂ മെയ് അവസാനവാരം നടക്കും. ഇസ്‌ലാമിക ബോധമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച ഒയാസിസ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കൊമേഴ്‌സ്, ബി.കോം എന്നീ കോഴ്‌സുകള്‍ അടങ്ങിയ പഞ്ചവത്സര കോഴ്‌സാണിത്. ഇന്റര്‍വ്യൂ മെയ് 3 ന്. പത്താം തരം കഴിഞ്ഞവര്‍ക്കുള്ള മര്‍കസ് സീനിയര്‍ ദഅ്‌വ കോഴ്‌സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു ഹ്യുമാനിറ്റീസ്, ബി.എ.ഇംഗ്ലീഷ്/സൈക്കോളജി എന്നീ കോഴ്‌സുകളാണ് ദഅ്‌വ ദഅ്‌വ കോളേജിലുള്ളത്. മര്‍കസ് ഐ.ടി.ഐയിലെ ഒന്‍പത് ഹൃസ്വകാല കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവര്‍ക്ക് അപേക്ഷിക്കാം. മര്‍കസ് യതീംഖാന ഒന്നാം തരം മുതല്‍ എട്ടാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മരഞ്ചാട്ടി മര്‍കസ് ഗേള്‍സ് ഓര്‍ഫനേജിലേക്ക് പ്രവേശനം. മര്‍കസ് ബനാത്തിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ആറാംതരം മുതല്‍ ഡിഗ്രിവരെ പഠിക്കാനുള്ള സൗകര്യം മര്‍കസ് ബനാത്തിലുണ്ട്.

No comments:
Write comments