Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 13, 2015

ചാര്‍ജ് നില്‍ക്കുന്നില്ലെന്ന് പരാതി പറയണ്ട; 30 ദിവസം ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി മൈക്രോമാക്‌സ്

ഗുണങ്ങള്‍ ഒരുപാടുണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് എല്ലാവരും ഒരുപോലെ പറയുന്ന പരാതിയാണ് ബാറ്ററി തീരുന്നത്. രാവിലെ മുഴുവനായി ചാര്‍ജ് ചെയ്ത ബാറ്ററി ഇന്റര്‍നെറ്റും വീഡിയോയുമെല്ലാം കാണാനിരുന്നാല്‍ ഉച്ചയാകുമ്പോഴേക്കും ബാറ്ററി തീരാറായി എന്ന മെസേജായിരിക്കും നിങ്ങളുടെ കണ്‍മുന്നിലേക്ക് വരിക.

ബാറ്ററി പ്രശ്‌നം പറയുന്നവര്‍ക്ക് മുന്നിലേക്കാണ് മൈക്രോമാക്‌സ് കാന്‍വാസ് ഹ്യു എന്ന പേരില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കുന്നത്. ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്താല്‍ പിന്നെ 30 ദിവസത്തേക്ക ചാര്‍ജ് കഴിയും എന്ന പേടി തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാം.

10,999 രൂപയുള്ള ഈ ഫോണില്‍ മൈക്രോമാക്‌സ് ആദ്യമായി AMOLED ഡിസ്‌പ്ലെയും ലഭ്യമാണ്. ജനുവരി 16ന് ഫോണ്‍ വിപണിയില്‍ ലഭ്യമാകും.
മറ്റു പ്രത്യേകതകള്‍:

* ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുള്ള 5 ഇഞ്ച് ഡിസ്‌പ്ലെ
* ആന്‍ഡ്രോയിഡ് 4.4(കിറ്റ്കാറ്റ്)
* 1GB RAM ഓടു കൂടിയ 1.3 GHz ക്വാഡ്-കോര്‍ പ്രൊസസര്‍
* 8GB ഇന്റേണല്‍ സ്‌റ്റോറേജ്

No comments:
Write comments