Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 13, 2015

കാന്തപുരം റേഡിയോ ഏഷ്യ വാര്‍ത്താ വ്യക്തി

ദുബൈ: യു എ ഇയിലെ പ്രമുഖ റേഡിയോ നിലയമായ റേഡിയോ ഏഷ്യ 2014ലെ വാര്‍ത്താ വ്യക്തിയെ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് വാര്‍ത്താ വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം വിവിധ തലങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നവരില്‍ നിന്നാണ് കാന്തപുരത്തെ വാര്‍ത്താ വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ ഇതിന്നായി നടത്തിയ എസ് എം എസ് വോട്ടിംഗില്‍ കാന്തപുരം മുന്നിലെത്തിയിരുന്നു. എസ് എം എസ് അയച്ചവരില്‍ നിന്ന് രണ്ടുപേര്‍ക്ക് 25,000 രൂപയുടെ സമ്മാനവും റേഡിയോ ഏഷ്യ നല്‍കുന്നുണ്ട്. അശ്‌റഫ്, അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് ഇത് ലഭിച്ചത്. മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ വാര്‍ത്താ വ്യക്തിയായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ വെട്ടൂര്‍ ജി ശ്രീധരന്‍ നായര്‍ പറഞ്ഞു.

No comments:
Write comments