Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 17, 2015

സൂക്തങ്ങള്‍ മണിമുത്തുകളായി; റാശിദ് ഒന്നാമനായി

കോഴിക്കോട്: മുഹമ്മദ് റാശിദിന്റെ ചുണ്ടില്‍ നിന്നും ഖുര്‍ആന്റെ മനോഹരമായ സൂക്തങ്ങള്‍ മണിമുത്തുപോലെ പൊഴിഞ്ഞപ്പോള്‍ സദസ്സ് അതില്‍ അലിഞ്ഞു; ജൂറിമാരുടെ മനംനിറഞ്ഞു. കുറ്റിയാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് റാശിദ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തീര്‍ത്തും താരമായി മാറുകയായിരുന്നു. എച്ച് എസ് ഖുര്‍ആന്‍ പാരായണത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കൊല്ലം സ്വദേശിയായ റാശിദ് കുറ്റിയാടി സിറാജുല്‍ ഹുദയില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. ആത്മീയ- ഭൗതിക വിദ്യാഭ്യാസങ്ങള്‍ ഒരുപോലെ പകര്‍ന്ന് നല്‍കുന്ന സിറാജുല്‍ ഹുദയിലെ പഠന അന്തരീക്ഷമാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് റാശിദ് പറഞ്ഞു. കൊല്ലം പള്ളിമുക്ക് പുത്തന്‍പുരയില്‍ അബ്ദുല്‍ റഹീമിന്റെയും ആമിനയുടെയും മകനായ റാശിദ് ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ എസ് എസ് എഫ് സാഹിത്യോത്സവില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

No comments:
Write comments