എങ്ങനെയാണ് വാക്കുകള്‍
കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയുക...? നിഷ്കളങ്കതയുടെയും ലാളിത്യത്തിന്‍റെയും
പര്യായമായ ഉസ്താദ് ....ഉസ്താദുല്‍ അസാതീദ് ശൈഖുനാ ഓകെ ഉസ്താദിന്‍റെ
എല്ലാമെല്ലാം ആയിരുന്നു....തന്‍റെ ശൈലിയില്‍ തന്നെ ഇഹയാഉസുന്ന എന്ന മഹത്തായ
സ്ഥാപനത്തെ നയിക്കാന്‍ ഈ മഹാനുഭാവനെ നേരത്തെതന്നെ ഓ കെ ഉസ്താദ്
വളര്‍ത്തിയെടുത്തിരുന്നു....വാക്കിലും നോക്കിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഓ കെ ഉസ്താദിനെത്തന്നെ പിന്തുടര്‍ന്നു.....പൊതുവേദികളില്‍ പ്രത്യക്ഷ പ്പെടാന്‍ ഉസ്താദിനു ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല....പക്ഷെ
'നിങ്ങളെ പ്പോലെയുള്ളവര്‍ ഈ സമൂഹത്തിനുവേണ്ടി ഞങ്ങള്‍ക്ക് മുന്നില്‍നിന്ന്
നയിച്ചു തരണമെന്ന'ശൈഖുനാ കാന്തപുരം ഉസ്താദിന്‍റെ വാക്ക് തന്നെയാണ്
അല്‍പ മെങ്കിലും പൊതുവേദികളിലേക്ക് ഇറങ്ങിയത്....അതിനു ഓ കെ ഉസ്താദിന്‍റെ
സമ്മതവും ഉണ്ടായിരുന്നു....അത് ഈ മുസ്‌ലിം ഉമ്മത്തിന്
അനുഗ്രഹമായി....അവിടുത്തെ ദുആയും നിഷ്കളങ്കമായ ഉപദേശവും കേള്‍ ക്കാന്‍
ജനങ്ങള്‍ ഒഴുകിയെത്തി....അവിടുത്തെ പ്രാര്‍ഥനകള്‍ ആയിര ങ്ങള്‍ക്ക്
അത്താണിയായി...സ്നേഹമായി...ശാന്തിയായി.... അവശതകള്‍ ധാരാള മുണ്ടങ്കിലും
യുവത്വത്തിന്‍റെ പ്രസരിപ്പോടെ ഇന്നും ശൈഖുനാ പ്രസ്ഥാന ത്തി നും സമൂഹത്തിനും
തന്നാലാവുന്ന ആശ്രയമാകുന്നു.....
ആദരവുകളില്‍ നിന്ന് പൊതുവേ നേതാക്കള്‍
മാറിനില്‍ക്കലായിരുന്നു പതിവ്...അതില്‍ കുഴപ്പമുള്ളത്
കൊണ്ടല്ല..ആവശ്യമില്ലാത്തത് കൊണ്ട്...പക്ഷെ ദീനിന് ഒരു വിലയും
കല്‍പ്പിക്കാത്ത ചിലര്‍...പണ്ഡിതരെ നിന്ദിക്കാന്‍ മാത്രം
പ്രവര്‍ത്തിക്കുന്ന ചിലര്‍...ഒരു വിവരവുമില്ലാത്തവര്‍ മതം പറയുന്ന
അവസ്ഥ...ഈ നവലോകക്രമത്തില്‍ യഥാര്‍ത്ഥ പണ്ഡിതര്‍ക്കു അര്‍ഹിച്ചആദരവ്
നല്‍കല്‍ അത്യാവശ്യമാണെന്ന് ശൈഖുനാ കുണ്ടൂര്‍ ഉസ്താദ്
കാണിച്ചുതന്നു....അവിടന്ന് വാഫാത്തിന്റെ കുറച്ചുമുമ്പ് ഒരു പടുകൂറ്റന്‍
സമ്മേളനംതന്നെ വിളിച്ച്കൂട്ടി അതില്‍ സമസ്തയുടെ അമരക്കാരായ താജുല്‍
ഉലമയെയും ഖമറുല്‍ ഉലമയെയും ആദരിച്ചു....അതില്‍ പിന്നെയാണ് സമൂഹം പണ്ഡിതരെ
ആദരിക്കാന്‍ പ്രത്യേകമായിതന്നെ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍
തുടങ്ങിയത്...അതിനു നല്ലഫലവും ലഭിച്ചു....യാതാര്‍ത്ഥ പണ്ഡിതരെ
സമൂഹംതിരിച്ചറിയാന്‍ തുടങ്ങി....വ്യാജന്മാരെയും മതത്തെ നശിപ്പിക്കുന്ന
വേഷധാരികളെയും സമൂഹത്തിനു ബോധ്യമായി.....എന്നോ അര്‍ഹതയുടെ അംഗീകാരം
നല്‍കേ ണ്ടതാണെങ്കിലും സുലൈമാന്‍ ഉസ്താദ് സമ്മതിക്കാറില്ലായിരുന്നു.. സമസ്ത
ഉലമാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് ഇപ്പോള്‍ ആ ആദരവിന് ഉസ്താദ്
സമ്മതിച്ചത്....അല്‍ഹംദുലില്ലാ ഹ്....മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന
മഹാസമ്മേളനത്തില്‍ ഇന്നലെ ശൈഖുനായെ ആദരിച്ചു...റഈസുല്‍ ഉലമാ എന്ന മഹത്തായ
സ്ഥാനപ്പേരും ഉലമാക്കള്‍ ഉസ്താദിനു സമ്മാനിച്ചു.....അല്ലാഹു ദീര്‍ഗ്ഗകാലം ഈ
സമൂഹത്തിനും പ്രസ്ഥാനത്തിനും അത്താണിയാവാന്‍ ശൈഖുനായെ
അനുഗ്രഹിക്കട്ടെ...അവിടുത്തെ തണല്‍ ഒരുപാട്കാലം അല്ലാഹു ഈ സമൂഹത്തിനു
നല്‍കട്ടെ....ആമീന്‍






No comments:
Write comments