മതത്തിന്റേയോ ജാതിയുടേയോ പേരില്‍ വിവേചനം
കാണിച്ചാല്‍ 10 വര്‍ഷം വരെ തടവ്
അബുദാബി: മതത്തിന്റേയോ ജാതിയുടേയോ വര്‍ഗത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നവര്‍ക്ക് ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവ്. 50,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ഒടുക്കണം. ഇന്നലെ മുതല്‍ നിയമം രാജ്യത്ത് പ്രാബല്യത്തിലായിട്ടുണ്ട്. മതം, ജാതി, വംശം, വര്‍ഗം, നിറം, പ്രദേശം എന്നിവയുള്‍പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പാക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഏത് രീതിയിലുള്ള വെറുപ്പും നിയമത്തിന്റെ പരിധിയില്‍വരും. സാമൂഹിക മാധ്യമം ഉള്‍പെടെയുള്ളവ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിവേചനത്തിനും വിദ്വേഷത്തിനും ഇടയാക്കുന്നവ പറയുകയോ, എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരാണ് നിയമ പ്രകാരം കുറ്റക്കാരായി കണക്കാക്കുക. പത്ര- ദൃശ്യമാധ്യമങ്ങള്‍ക്ക് പുറമെ വെറുപ്പിന് ആഹ്വാനം ചെയ്യുന്നതോ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, മഹത്വവല്‍ക്കരിക്കുന്നതോ ആയ പുസ്തകങ്ങള്‍, ലഘുലേഖകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയെയും ഉള്‍പെടുത്തിയാണ് സമഗ്ര നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഏതെങ്കിലും മതത്തിലുള്ളവര്‍ അവിശ്വാസികളാണെന്ന് പറഞ്ഞാലും നിയമ പ്രകാരം ശിക്ഷക്ക് അര്‍ഹരാവും. ഏതെങ്കിലും മതത്തിന്റെ ദൈവത്തേയോ പ്രവാചകന്മാരെയോ വിശുദ്ധ ഗ്രന്ഥങ്ങളേയോ ആരാധനാലയങ്ങളേയോ, മഹാത്മാക്കളേയോ ഖബറിടങ്ങളെയോ കുറിച്ച് വെറുപ്പ് ഉണ്ടാക്കുന്നതോ, അപമാനിക്കത്തക്കരീതിയിലുള്ളതോ ആയ പരാമര്‍ശം നടത്തുന്നവരെയും ശിക്ഷിക്കാന്‍ നിയമം വ്യവസ്ഥചെയ്യുന്നു. യു എ ഇ സാമൂഹിക വ്യവസ്ഥയില്‍ മതസൗഹാര്‍ദവും സാമൂഹികമായ പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മതഗ്രന്ഥങ്ങള്‍ ആരാധനാലയങ്ങള്‍, വിശുദ്ധവും പുണ്യവുമെന്ന് പരിഗണിക്കപ്പെടുന്ന സ്ഥലങ്ങള്‍ ചിഹ്നങ്ങള്‍ തുടങ്ങിയ നശിപ്പിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ കുറ്റക്കാരായി കണക്കാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ഉള്‍പെടെയുള്ള സഹായ-സഹകരണങ്ങള്‍ നല്‍കുന്നവരെയും നിയമം വെറുതെവിടില്ല. വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് യോഗം ചേരുക, സമ്മേളനം നടത്തുക തുടങ്ങിയവയും നിയമത്തിന്റെ പരിധിയില്‍ഉള്‍പെടുത്തിയിട്ടുണ്ട്. ശൈഖ് ഖലീഫ പ്രഖ്യാപിച്ച പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ പോലീസ് വ്യക്തമാക്കി.

ലോക നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളും മുക്തകണ്ഠം പ്രശംസിച്ചു.
ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിവേചന വിരുദ്ധ നിയമത്തെ ലോക നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളും മുക്തകണ്ഠം പ്രശംസിച്ചു. മുഴുവന്‍ ഇസ്‌ലാമിക രാജ്യങ്ങളും മറ്റു ലോക രാഷ്ട്രങ്ങളും യു എ ഇയെ മാതൃകയാക്കി ഇത്തരത്തിലുള്ള നിയമനിര്‍മാണം നടത്താനും അത് നടപ്പില്‍ വരുത്താനും മുന്നോട്ടുവരണമെന്ന് ഇസ്‌ലാമിക് യൂറോപ്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ബഷ്ഹരി പറഞ്ഞു. ഇത് ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദവും ഐക്യവും വളര്‍ത്താന്‍ ഉപയുക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സി എന്‍ എന്‍ ഇതിനെ സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയവും പ്രാധന്യമര്‍ഹിക്കുന്നതുമായ നിയമമെന്നും മതങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രേരകമാകുമെന്നും റിപ്പോര്‍ട്ട് ചെയ്തു. മതങ്ങളും ജനങ്ങളും വിവേചനം കൂടാതെ കഴിയാന്‍ പ്രസ്തുത നിയമത്തിനാകുമെന്നും ഇത് നവ നാഗരികതയെ നിര്‍മിക്കുന്ന ചരിത്രപരമായ ദൗത്യമാണ് ലോകത്തിന് യു എ ഇ സമര്‍പിക്കുന്നതെന്നും എമിറേറ്റ്‌സ് ഹ്യുമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ മുഹമ്മദ് സാലം അല്‍ കഅബി പ്രസ്താവിച്ചു. അന്താരാഷ്ട്ര വ്യക്തിത്വങ്ങളില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്ഥാവന അല്‍ ഇത്തിഹാദും അല്‍ ഖലീജും ചിത്ര സഹിതം വന്‍ പ്രധാന്യത്തോട് കൂടിയാണ് നല്‍കിയത്. ഈ നിയമം ജനങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ പ്രേരകമാണെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും കാന്തപുരം പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‌ലിം ലോകത്തിന്റെ വിലപ്പെട്ട സമ്പത്തായ ഇസ്‌ലാമിക പൈതൃക സ്ഥലങ്ങളെയും ചരിത്രാവശിഷ്ടങ്ങളെയും ഭീകരവാദികളുടെ കടന്നുകയറ്റത്തില്‍ നിന്നും നശീകരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ അതാതു രാജ്യത്തെ ഭരണാധികാരികള്‍ ഗൗനിക്കണമെന്നും കാന്തപുരം തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

No comments:
Write comments