ദുബൈ: പൊതുജനങ്ങള്‍ക്ക് വിവിധ തരം ഗതാഗത പിഴകള്‍ അടക്കാന്‍ ദുബൈ പോലീസ് പുതിയ സൗകര്യം ഒരുക്കി. എമിറേറ്റില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനങ്ങളിലാണ് പിഴകളടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പട്രോളിംഗ് വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള മെഷീനിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കാനുള്ള സൗകര്യമാണ് പോലീസിന്റെ സ്മാര്‍ട് സേവനങ്ങളുടെ ഭാഗമായി ആരംഭിച്ചത്. പിഴകള്‍ തവണകളായി അടക്കാനുള്ള സൗകര്യവും പോലീസ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എമിറേറ്റ്‌സ് എന്‍ ബി ഡിയുടെ സഹകരണത്തോടെയാണ് തവണകളായി പിഴയടക്കാന്‍ അവസരമൊരുക്കിയിട്ടുള്ളത്. എമിറേറ്റ്‌സ് എന്‍ ബി ഡിയുടെ ക്രിഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതിന് പ്രത്യേക പലിശ ഈടാക്കുന്നതല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെയും പോലീസ് സേവനങ്ങള്‍ ഏതൊരാള്‍ക്കും കൈയെത്തും ദൂരത്ത് എത്തിക്കുന്നതിന്റെയും ഭാഗമാണ് പട്രോളിംഗ് വാഹനങ്ങളില്‍ പിഴകളടക്കാന്‍ സൗകര്യമൊരുക്കിയതെന്ന് ദുബൈ പോലീസിലെ സ്മാര്‍ട് സര്‍വീസസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ റസൂഖി പറഞ്ഞു. ഈ സേവനം ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണമെന്നും അല്‍ റസൂഖി ആവശ്യപ്പെട്ടു
No comments:
Write comments