Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 22, 2015

ദഫ് മുട്ടി വിസ്മയിപ്പിച്ച് ഒന്നാം ക്ലാസുകാരന്‍

പുത്തനത്താണി ▼ പ്രധാന വേദിയില്‍ നടന്ന ജനറല്‍ സംഘഗാനത്തിന്റെ വരികള്‍ക്കൊപ്പം ദഫിന്റെ മനോഹര താളവും കാണികള്‍ കാത്കൂര്‍പ്പിച്ചു കേട്ടു. ദഫ് മുട്ടുന്നത് ആരെന്ന് നോക്കുമ്പോള്‍ ഇക്കാക്കമാരുടെ പാട്ടിന് താളമിട്ടത് ബിഷ്‌റുല്‍ ഹാഫിയുടെ കുഞ്ഞുവിരലുകളായിരുന്നു. മദദ് തരൂ… എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിന് താളമിട്ട് മഞ്ചേരി ഡിവിഷനിലെ ബിശ്‌റുല്‍ ഹാഫി എന്ന ഒന്നാം ക്ലാസുകാരന്‍ ശ്രദ്ധ പിടിച്ചുപറ്റി.
ബുര്‍ദ്ധ സദസ്സുകളില്‍ മുതിര്‍ന്ന കുട്ടികള്‍ ദഫ് മുട്ടുന്നത് ശ്രദ്ധയോടെ ഹാഫി കേള്‍ക്കുമായിരുന്നു. സ്വന്തമായി ദഫ് മുട്ടി പഠിച്ച ഈ കൊച്ചുമിടുക്കന്‍ തന്റെ കന്നി മത്സരത്തില്‍ തന്നെ സാഹിത്യോത്സവ് വേദിയിലെ താരമായി. ജനറല്‍ വിഭാഗത്തിന്റെ സംഘഗാനം കാറ്റഗറി എ മത്സരത്തിലെ അബ്ദുല്‍ ബയാസ്, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് നൗഫല്‍ എന്നിവര്‍ ആലപിച്ച ഗാനത്തിന് താളം പിടിച്ചാണ് ഈ കൊച്ചു മിടുക്കന്‍ സദസ്സിനെ വിസ്മയിപ്പിച്ചത്. മതാരി പള്ളിയാലി ശബീര്‍-ബുശ്‌റ ദമ്പതികളുടെ മകനായ ബിഷ്‌റുല്‍ ഹാഫി മുടിക്കോട് എംഎംഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

No comments:
Write comments