Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 29, 2015

പ്രസംഗ മത്സരങ്ങളില്‍ ഇരട്ട നേട്ടവുമായി അബ്ദുല്‍ ഹമീദ്

മര്‍കസ് നഗര്‍: പ്രസംഗ മത്സരങ്ങളില്‍ ഇരട്ട നേട്ടവുമായി തൃശൂര്‍ ജില്ലയിലെ അബ്ദുല്‍ ഹമീദ് മര്‍കസ് സാഹിത്യോത്സവില്‍ പ്രസംഗ പീഠത്തിലെ മിന്നും താരമായി. സീനിയര്‍ വിഭാഗത്തിന്‍റെ ഇംഗ്ലിഷ് ,മലയാളം എന്നീ രണ്ട് ഭാഷകളിലുമുള്ള പ്രസംഗങ്ങളിലും  അബ്ദുല്‍ ഹമീദിന് തന്നെ. പൂനൂര്‍ മദീനത്തുന്നൂര്‍ ബിഎ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഈ യുവപ്രതിഭ.  മണ്ണാര്‍ക്കാട് സാഹിത്യോത്സവിലും ഇംഗ്ലീഷ് പ്രസംഗത്തില്‍ ഹമീദ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  കൊടുങ്ങല്ലൂര്‍ മാടവന നമ്പിപുലത്ത് സുലൈമാന്‍ റംല ദമ്പതികളുടെ മകനാണ്. ഇംഗ്ലീഷ് പ്രസംഗത്തില്‍ ആദ്യ മൂന്ന് സ്ഥാനവും പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ്.

No comments:
Write comments