തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ എസ്.എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ രണ്ടു ശതമാനം കുറവ്. ഈവര്‍ഷം 96.59 ശതമാനമാണ് വിജയ ശതമാനം.
4,73,803 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,57,654 പേര്‍ വിജയിച്ചു. 27,879 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസുണ്ട്. എപ്ലസ് ഗ്രേഡ് നേടിയവരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയാണുള്ളത്. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട് ജില്ലയില്‍. മൂവാറ്റുപുഴയാണ് വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല. കുറവ് വയനാട്. സംസ്ഥാനത്തെ 1207 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം സ്വന്തമാക്കി.
മെയ് 23 മുതല്‍ 27 വരെയായിരിക്കും സേ പരീക്ഷ നടക്കുക.




No comments:
Write comments