Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 27, 2016

സമ്പൂർണ ശിഷ്യ സംഗമം


മലപ്പുറം ♦ മഅ്ദിന്‍ അക്കാദമി വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശജറ കോണ്‍ഫറന്‍സിന് പ്രൗഢമായ സമാപനം. രാവിലെ 9 ന് ആരംഭിച്ച പരിപാടി സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വൈസനിയത്തിന്റെ ഭാഗമായി ശജറക്ക് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ശജറ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നിര്‍വ്വഹിച്ചു. ജില്ലകള്‍ തോറും ശജറ സംഗമങ്ങള്‍ സംഘടിപ്പിക്കുവാനും ശജറ സഹായ പദ്ധതി ആരംഭിക്കുവാനും തീരുമാനമായി. 2017 ഡിസംബറില്‍ നടക്കുന്ന വൈസനിയം സമാപന സമ്മേളനത്തില്‍ ഇന്റര്‍നാഷണല്‍ ശജറ മീറ്റ് സംഘടിപ്പിക്കും.
സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, ഒ.പി അബ്ദുറഷീദ് ബാഖവി, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍, സൈതലവി സഅ്ദി പെരിങ്ങാവ്, സുബൈര്‍ സഖാഫി കുറ്റിക്കാട്ടൂര്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു.

No comments:
Write comments