Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 27, 2016

മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥിക്ക് പോര്‍ച്ചുഗല്‍ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്

കോഴിക്കോട് ♦ മര്‍കസ് ഗാര്‍ഡന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മുജീബ് റഹ്മാന്‍ നൂറാനിക്ക് പോര്‍ച്ചുഗല്‍ ലിസ്ബണ്‍ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്.ഗാന്ധി നഗര്‍ ഐ. ഐ. ടി യിലെ പി. ജി റിസര്‍ച്ച് ഫെലോ ആയ നൂറാനി പൂനൂര്‍ മദീനതുന്നൂര്‍ കോളേജ് ഓഫ് ഇസ്ലാമിക സയന്‍സിലെ സപ്തവത്സര ദഅവാ കോഴ്‌സിന് ശേഷം ബാംഗ്ലൂര്‍ അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ നിന്നും   ഡിവലപ്‌മെന്റ് സ്റ്റഡീസില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.അന്ത്രോപോളജി വിഭാഗത്തില്‍ മൈഗ്രേഷന്‍ എത്‌നിസിറ്റി ആന്‍ഡ് ട്രാന്‍സ്നാഷണലിസം എന്നതാണ് മുജീബിന്റെ ഗവേഷണ വിഷയം. ഇന്ത്യയില്‍ നിന്നും കേവലം അഞ്ച് പേരാണ് ഫെല്ലോഷിപ്പിന് അര്ഹരായിട്ടുള്ളത്.വളപുരം സ്വദേശിയായ മുജീബ് സൈദലവി ബാഖവി, ഹഫ്‌സത് എന്നീ ദമ്പതികളുടെ പുത്രനാണ്.വിദ്യാര്‍ത്ഥിയുടെ അത്യര്‍പൂര്‍വ്വ നേട്ടത്തെ മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അനുമോദിച്ചു.മെയ് ഒമ്പതിന് മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന പ്രഥമ മാനേജ്മെന്റ് കോണ്‍വൊക്കേഷന്‍ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥിയെ ആദരിക്കും എന്ന് അക്കാഡമിക് കൗണ്‍സില്‍ അറിയിച്ചു

No comments:
Write comments