ഹോളി ഖുർആൻ മത്സരം : ഇന്ന് ഇന്ത്യുടെ പ്രതിനിധി
മഅദിൻ വിദ്യാർഥി കരുത്തു തെളിയിക്കും
****************************** ***************************
ദുബൈ : 20 മത് ദുബൈ അന്താ രാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യുടെ പ്രതിനിധി മഅദിൻ അന്ധ വിദ്യാർഥി മുഹമ്മദ് താഹ മഹബൂബ് ഇന്ന് (ജൂൺ 20 തിങ്കൾ) കരുത്തു തെളിയിക്കും . ഇന്ത്യയിൽ നിന്നും ദുബൈയിൽ മത്സരത്തിനു എത്തുന്ന ആദ്യത്തെ അന്ധ വിദ്യാർഥി യാണിത് . മലപ്പുറം സ്വലാത്ത് നഗർ മഅദിൻ അകാദമിയിലെ ബ്ലൈൻഡ് സ്കൂളിൽ നിന്ന് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ബ്രയിൽ ലിബിയിൽ പ്രാവിന്ണ്യം നേടിയതിനു ശേഷം മഅദിൻഹിഫ്ളുൽ ഖുർആൻ കോളേജിൽ ചേർന്ന് ഖുർആൻ പഠനം തുടങ്ങി. അക കണ്ണിനാൽ മൂന്നു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കി ശ്രദ്ദേയനായി.തിരൂർ അടുത്ത ഒമാച്ചപുഴ വരിക്കോട്ടിൽ മറിയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിൻ പെരുമ്പറമ്പ് ദഅവ വിദ്യാർഥിയായ അനുജൻ ഹസ്സനും അന്ധനാണ് , മഅദിൻഅകാദമിയുടെ തണലിൽ പ്രത്യേക മേൽ നോട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിച്ചു ഉയരങ്ങളിൽ എത്തിയ താഹ അന്താ രാഷ്ട്ര തലത്തിൽ അറിയപ്പെട്ടവരുടെ ശൈലിയിൽ ഖുർആൻ പാരായണം ചെയ്തു വിസ്മയം തീർത്തിട്ടുണ്ട് . മഅദിൻ കേമ്പസിൽ നടന്ന ആത്മീയ സംഘമത്തിൽ അപൂർവ്വ കഴിവിന് പുരസ്കാരം നേടിയിട്ടുണ്ട് .ചെറു പ്രായത്തിൽ തന്നെ ഖുർആൻ പഠനത്തിനു കൂടുതൽ താല്പര്യം ഉണ്ടായതിനാൽ മനപ്പാഠമാക്കാൻ നാലാം ക്ലാസ് മുതൽ മഅദിൻ ഹിഫ്ളുൽ ഖുർആൻ കോളേജ് ബ്രൈലി മുസ്ഹഫ് തരപ്പെടുത്തി കൊടുത്തു. ഇന്ത്യുടെ പല ഭാഗത്തും മത്സരത്തിനു അവസരം കിട്ടിയപ്പോൾ തന്റെ മികവു അതിൽ പ്രകടമാക്കിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് അഭിമാന മായി തന്റെ കഴിവ് നന്നായി പ്രകടമാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് താഹ. മഅദിൻ അകാദമി വിദ്യാർഥിക്ക് ആദ്യമായിട്ടാണ് ദുബൈ ഗവര്മെണ്ട് നടത്തുന്ന അന്താ രാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത് .
നെതർലാണ്ടിൽ നിന്നുള്ള ബിലാലുൽ ഇമാനിയാണ് ഇന്നത്തെ മത്സരത്തിൽ ആദ്യം വേദിയിലെത്തുക.തുടർന്ന് മുജ്തബ അലി രിലാലു (ഇറാൻ ), അബ്ദുള്ള ബിന് ഖലീഫ ബിന് അദീം (ഒമാൻ), ഹാമിദുൽ ബശായിർ (കാമറൂൺ ), ഇസ്മാഈൽ ദൂംബിയ (കോട് ദിവോരി COT DIVOIRE), അഹമദ് ജമാൽ അഹമദ് (കെനിയ ), അബ്ദുള്ള സുലൈമാന ബാഹ് (സിര്ര ലിയോൻ ) എന്നിവരും . അവസാനത്തെ അവസരം താഹയുടെതാണ് . ഇന്ന് താഹയുടെ പാരായണം ശ്രവിക്കാൻ മലയാളികളടക്കം ധാരാളം പേർ ദുബൈ ചേംബർ ഓഫ് കോമ്മേഴ്സിൽ എത്തും . രാത്രി 10 .30 നാണ് മത്സരം തുടങ്ങുന്നത്.




No comments:
Write comments