Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 19, 2016

20th Dubai International Holy Quran Award-Contestant-Srilanka-Ahmad Umar Abdul Rauoof


ദുബൈ : 20 മത് ദുബൈ അന്താ രാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രീലങ്കയിൽ നിന്നെത്തിയ പതിനേഴുകാരൻ അഹമദ് ഉമർ അബ്ദുൽ റഊഫ് തുടക്കം മുതൽ അവസാനം വരെ വളരെ നല്ല രൂപത്തിൽ പാരായണം ചെയ്തു  ശ്രദ്ദ നേടി. ചെറുപ്പത്തിൽ പള്ളിയിലെ ഇമാമായ അബ്ദുൽ റഊഫിന്റെയും നൂറു ശിഫയുടെയും നാലു മക്കളിൽ രണ്ടാമനാണ്അഹമദ് ഉമർ, മൂത്ത സഹോദരനും ഇളയ സഹോദരിയും ഖുർആൻ മനപ്പാഠമാക്കിയവരാണ് . പിതാവിന്റെ ഓത്തു കേട്ട്കൊണ്ടാണ് ഖുർആൻ പഠനം തുടങ്ങിയത് പക്ഷെ ചെറുപ്പത്തിൽ തന്നെ പിതാവ് ഇഹലോക വാസം വെടിഞ്ഞതിനാൽ യതീമായ അഹമദ് ഉമർ ശ്രിലങ്കയിലെ ജാമിഅ ഇനാമിൽ ഹസൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന്   പന്ത്രണ്ടാം വയസ്സിൽ  തുടങ്ങി  രണ്ടരവർഷം കൊണ്ട് ഖുർആൻ മുഴുവനും  മനപ്പാഠമാക്കിയത് .സിങ്കള ,തമിഴ് എന്നീ ഭാഷകൾ മാത്രം അറിയുന്ന  അഹമദ് ഉമർ 60 ഹിഫ്ളുകോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥി കൂടിയാണ് . ആദ്യമായിട്ടാണ് രാജ്യത്തിൻറെ പുറത്തു മത്സരിക്കാൻ അവസരം നേടുന്നത്. 

No comments:
Write comments