Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 11, 2016

Dubai Holy Qur'an Competition Monday Starting

ദുബൈ : ഇരുപതാമത് ഹോളി ഖുർആൻ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന അറബി പ്രസംഗത്തിന് ദുബൈ ചേംബറിൽ ഇന്ന് തിരശീല വീഴും. നോമ്പ് രണ്ടിന് പ്രമുഖ ഈജിപ്ത് പണ്ഡിതൻ ഡോ ഉമർ അബ്ദുൽ കാഫിയുടെ  ഉജ്ജ്വലമായ പ്രസംഗത്തോടെ തുടക്കം കുറിച്ച ആറു ദിവസം നീണ്ട പരമ്പരയിൽ ഇന്ന് ശൈഖ് സഅദ് ബിന് അതീഖിന്റെ പ്രൌഡമായ പ്രഭാഷണത്തിന്റെ ശേഷം പ്രത്യക പ്രാർത്ഥനയോടെയാവും അവസാനിക്കുന്നത്.ഓരോ പ്രസംഗവും നിറഞ്ഞ സദസ്സിനു ആവേശകരമായിരുന്നു . പരിപാടി സ്പോൻസർ ചെയ്ത വിവിദ മേഖലയിലുള്ളവരെ സംഘാടക സമിതി ചെയർമാൻ ബൂമില്ഹയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ആദരിക്കുന്നു.  കഴിഞ്ഞ ദിവസം ദുബൈ ചേംബറിൽ നടന്ന പരിപാടിയിൽ ദാറുൽ ബീർറിലെ യതീം കുട്ടികളെ പ്രത്യേകം ആദരിച്ചു . സഊദി പണ്ഡിതൻ ഡോ.സഅദ് ബിന് മിസ്ഫറിന്റെ   പ്രസംഗത്തിനിടെ   ടെക്നികൽ എഞ്ചിനീയറായ ഫിലിപ്പൈൻ സ്വദേശി മൈക്ൾ  "" മുസ്തഫ"" എന്ന നാമാത്തോടെ ഇസ്ലാമതം സ്വീകരിച്ചത് സദസ്സിനു അനുഭൂതിയായി . മുസ്തഫാക്ക് ഡോ.സഅദ് ബിന് മിസ്ഫർ ഷഹാദത്തു ചൊല്ലി കൊടുത്തു.  
    എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ,അതിഥികളെ സ്വീകരിക്കാൻ പ്രത്യേകം വളണ്ടിയർ ടീം തന്നെ സജ്ജമാണ് , Monday മുതൽ ഖുർആൻ മത്സരം തുടങ്ങും. ലോകത്തിന്റെ നാനാ ഭാഗത്തുള്ളവർ ഉറ്റു നോക്കുന്ന ഇരുപതാമത് രാജ്യാന്തര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യയടക്കം വിവിദ രാജ്യക്കാരായ പ്രതിനിദികൾ മാറ്റുരക്കും.  സഊദി , ഈജിപ്ത്, കുവൈത്ത് ,യു എ ഇ ,സിറിയ ,സുഡാൻ എന്നീ ആറു രാജ്യത്തിലെ പണ്ഡിതന്മാർ അടങ്ങിയ ജൂറിയാണ് വിധി നിർണ്ണയിക്കുന്നത്.
ഖുർആൻ മനോഹരമായ ശബ്ദത്തിനു  വിധി നിർണ്ണയിക്കുന്നതു ഇറാഖ് പണ്ഡിതൻ ശൈഖ് അബ്ദുൽ റസാഖ് ഐതാനും ഇമാറാത്തി പണ്ഡിതന്മാരായ ശൈഖ് ഉസാമ അൽ സാഫി, ശൈഖ് അബ്ദുൽ അസീസ്‌ ഹുസൈൻ എന്നിവരുമാണ് . 
    രാത്രി പത്തെ മുപ്പതിന് ദുബൈ ചേംബർ ഓഫ് കോമേഴ്സിൽ നടക്കുന്ന പരിപാടി പുലരുവോളം നീണ്ടു നില്ക്കും .പുണ്ണ്യ മാസത്തെ ഖുർആൻ കൊണ്ട് ധന്യമാക്കാൻ ശ്രോദ്ദാക്കൾക്ക്‌ കിട്ടുന്ന അസുലഭ അവസരത്തോടൊപ്പം കഴിഞ്ഞ വർഷത്തിൽ നിന്ന് വിത്യസ്തമായി പരിപാടി ശ്രവിക്കാൻ എത്തുന്നവർക്ക് കിട്ടുന്ന കൂപ്പൺ മുഖേനയുള്ള നറുക്കെടുപ്പിൽ ഉംറക്ക് പോകാൻ അവസരവും ലഭിക്കുന്നു. ദുബൈ ഗവർമെണ്ടിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദ നേടിയതാണ് .

No comments:
Write comments