Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 14, 2017

റമസാൻ മാസത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ ഷാർജ പൊലീസ്; നിയമം ലംഘിച്ചാൽ പിടിവീഴും

റമസാൻ മാസത്തിൽ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ ട്രാഫിക് അവേർനസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ച് ഡയറക്ടർ മേജർ മുഹമ്മദ് റഹ്മാൻ അൽ ഖാതറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

ഷാർജ∙ തിരക്കേറിയ റമസാൻ മാസത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ ഷാർജ പൊലീസിന്റെ കർമപദ്ധതി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഗതാഗത നിയന്ത്രണത്തിന് ഷാർജ പൊലീസ് ട്രാഫിക് ആൻ‍ഡ് പട്രോൾസ് വിഭാഗം യോഗം ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ട്രാഫിക് അവെർനസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ച് ഡയറക്ടർ മേജർ മുഹമ്മദ് റഹ്മാൻ അൽ ഖാതറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു


പട്രോളിങ്ങിന് 90 വാഹനങ്ങൾ
വാഹനമോടിക്കുമ്പോൾ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എമിറേറ്റിലെ എല്ലാ റോഡുകളിലും 90 വാഹനങ്ങൾ സദാസമയം പട്രോൾ നടത്തും. റസി‍ഡൻഷ്യൽ പ്രദേശങ്ങളിൽ അപകടം ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേകസംഘം പ്രവർത്തിക്കും. റോ‍ഡുകളിൽ തടസ്സമുണ്ടാക്കുക, നിയമം ലംഘിച്ച് വാഹനം ഓടിക്കുക, ശരിയായ രീതിയിലല്ലാതെ വാഹനം പാർക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കു നടപടിയെടുക്കും. പള്ളികളിൽ പ്രാർഥനാ സമയങ്ങളിൽ വാഹനങ്ങൾ ശരിയായ രീതിയിലല്ലാതെ പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. നോമ്പുതുറ സമയങ്ങളിൽ അമിതവേഗത്തിൽ വാഹനങ്ങളോടിച്ച് അപകടങ്ങളുണ്ടാക്കുന്നവരെ പിടികൂടും.
ഇഫ്താർ കിറ്റിനൊപ്പം ബോധവത്കരണം
കമ്യൂണിറ്റി പൊലീസ് വിഭാഗത്തിന്റെയും അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും സഹകരണത്തോടെ വിവിധ പള്ളികളിൽ ഇഫ്താർ കിറ്റുകളും ഗതാഗത ബോധവത്കരണ നോട്ടിസും വിതരണം ചെയ്യും. പുണ്യമാസത്തിൽ പ്രത്യക്ഷമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതടക്കമുള്ള നിയമ ലംഘനങ്ങൾക്കെതിരെയും വഴിവാണിഭക്കാർക്കെതിരെയും നടപടി സ്വീകരിക്കും. 
കാൽനടക്കാർക്ക് ജാഗ്രത വേണം
കാൽനട യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് നിർദേശിച്ചു. അനുവദനീയമായ സ്ഥലങ്ങളിലൂടെ മാത്രമേ റോഡിന് കുറുകെ കടക്കാവൂ. പാലങ്ങൾ, ടണലുകൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, അതീവ ജാഗ്രത പാലിക്കണം. ഷാർജ പൊലീസിന്റെ സുരക്ഷാ കാംപെയിനുമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ പൊലീസിനെ വിവരം ധരിപ്പിക്കണം.

No comments:
Write comments