Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 8, 2017

അങ്ങിനെ എന്റെ പൊന്നു ഉമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു





അതെ അസുഖം കാരണം  രണ്ടാഴ്‌ചയോളം വല്ലാത്ത ഒരു വിഷമ അവസ്ഥയിൽ കഴിഞ്ഞ
എന്റെ എല്ലാമായ ഉമ്മ 
മേലേക്കാട് നഫീസ എന്നവർ കഴിഞ്ഞ ദിവസം ( 1439 സ്വഫർ 7 ) 28 .10 .217  ശനിയാഴ്ച  രാവിലെ ഇഹലോക വാസം വെടിഞ്ഞതിനാൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥ . തീരാ ദുഃഖം താങ്ങാനാവാത്തതിനാൽ മറ്റുള്ള വിഷയങ്ങളിൽ ശ്രദ്ധ ഇല്ലാതെയായി .ഗൾഫിലായിരിക്കെ യാണ് പൊന്നപ്പ വിട പറഞ്ഞത് . അന്ന് ഉപ്പാടെ മുഖം കാണാൻ കഴിയാത്ത നിഭാഗ്യം കാരണം മനസ്സ് വല്ലാതെ പൊട്ടി .. സാധാരണ ഗൾഫിൽ നിന്ന്  വരുന്നവരെ സ്വീകരിക്കാൻ ആളുണ്ടാകും അന്ന് ആരുമില്ലാതെ ഒരു മിണ്ടാട്ടവുമില്ലാതെ വീട്ടിൽ കയറുമ്പോൾ ഉപ്പയുടെ കിടപ്പ് മുറിയിൽ കാലിയായി കിടക്കുന്ന ബെഡ് കണ്ട് വിതുമ്പി കരഞ്ഞു . അതിൽ നിന്ന് മുക്തമായതു ഉമ്മായുടെ തിരു മുഖം കണ്ടാണ് .ഉമ്മയുടെ ലാളനയുള്ള വിളിയും മനസ്സറിഞ്ഞുള്ള ദുആയും കാരണം ഒത്തിരി പ്രയാസങ്ങളിൽ നിന്നും എനിക്ക് കര കേറാൻ കഴിഞ്ഞു .ഇനി ആര് ആ സ്ഥാനത്തു എന്ന് ഓർത്ത് ഖൽബ് പിടയുന്നു . റഹ്‌മാനായ റബ്ബേ നിന്റെ തുണ അത് മാത്രമാണ് പ്രതീക്ഷ . റബ്ബേ പൊന്നുമ്മാക്കും ഉപ്പാക്കും  പൊറുത്തു കൊടുക്കണേ .കരുണയുടെ വാതിൽ അവർക്കു തുറന്നു കൊടുക്കണേ ..സ്വാർഗ്ഗീയ ആരാമത്തിൽ മുത്ത് റസൂലുല്ലാഹി (സ അ )തങ്ങളോടൊപ്പം അവരെയും ഞങ്ങളെയും ഒരുമിച്ചു കൂട്ടണെ .ആമീൻ ഇത് വാഴിക്കുന്നവർ ഒരു ഫാതിഹയെങ്കിലും അവർക്കു ഓതി ഹദിയ ചെയ്യണേ .താഴ്മയോടെ അപേഷിക്കുന്നു 

No comments:
Write comments