Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 9, 2017

കൊച്ചി മെട്രോക്ക് യാത്രാനുമതി; ഈ മാസം അവസാനം ഉദ്ഘാടനം




കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസിന് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്‍കി. ഇതോടെ മെട്രോ ഓടിത്തുടങ്ങുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഈ മാസം അവസാനം മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രിയെ കേരളം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.
മെട്രോ റെയില്‍ പരിശോധിച്ച സുരക്ഷാ കമ്മീഷണര്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ധൈര്‍ഘ്യം. ഇതിനിടയില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ടാകും.

No comments:
Write comments