കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്നതിന് അനുമതി ലഭിച്ചിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണൻ. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതസംഘം പരിശോധന പൂർത്തിയാക്കി മടങ്ങിയെങ്കിലും അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) വ്യോമയാന മന്ത്രാലയവുമാണ് തീരുമാനം എടുക്കേണ്ടത്. മംഗലാപുരം വിമാനത്താവളത്തിൽ റൺവേ നീളം കുറവാണെങ്കിലും റെസയും (റൺവേ എൻഡ് സേഫ്റ്റി ഏരിയ) റൺവേ സ്ട്രിപ്പിന് വീതിയുമുണ്ട്. ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ തിരക്ക് കൂടുതലാണെന്ന് മംഗലാപുരത്തെ മുൻ ഡയറക്ടർ കൂടിയായ അദ്ദേഹം പറഞ്ഞു. പുതുതായി നിർമിക്കുന്ന അന്താരാഷ്ട്ര ആഗമന ടെർമിനലിെൻറ നിർമാണം അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും. നിലവിൽ 50 ശതമാനം പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിെൻറ പ്രവൃത്തി കഴിഞ്ഞാലും ടെർമിനലിനകത്ത് മറ്റ് സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ദോഹയിലേക്ക് ഇൻഡിഗോ എയർ ആരംഭിക്കുന്ന പ്രതിദിന സർവിസാണ് പുതുതായിട്ട് ആരംഭിക്കുന്നത്. വിമാനത്താവളത്തിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് ശ്രമമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.
Subscribe to:
Post Comments (Atom)
No comments:
Write comments