കാരന്തൂർ : മർകസ് സൈത്തൂൺ വാലി ഇമ്പ്രിന്റ്സ് 2017 നോടനുബന്ധിച്ചു ഒരു മാസത്തോളമായി നടന്ന വിവിധ പരിപാടികൾ കലാ സാഹിത്യ മത്സരത്തോടെ സമാപിച്ചു . വാദി ഹസൻ , വാദിബദ്ർ , വാദി മുഖദ്ദസ് , വാദി ത്വയ്‌ബ എന്നീ നാല് ഗ്രൂപ്പുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ 97 ഇന മത്സരങ്ങളിലാണ് മാറ്റുരച്ചതു . സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജസീൽ സഖാഫി ഉൽഘടനം ചെയ്തു .സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ വി പി എം ഫൈസി വില്യാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. മൂസ സഖാഫി പാതിരമണ്ണ, പ്രിൻസിപ്പാൾ ഇസ്‌മാഈൽ മദനി എന്നിവർ പ്രസംഗിച്ചു . കല സാഹിത്യ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ വാദിമുഖദ്ദസിനു ചാമ്പിൻഷീപ് ട്രോഫി വി പി എം ഫൈസി വില്യാപ്പള്ളി വിതരണം നടത്തി. രണ്ടാം സ്ഥാനം നേടിയ വാദി ഹസനുള്ള ട്രോഫി ജൂനിയർ ശരീഅഅത് പ്രിൻസിപ്പാൾ ബഷീർ സഖാഫി കൈപ്പുറം നൽകി . ഹിഫ്‌ളുൽ ഖുർആൻ വിദ്യാർത്ഥികൾ ഇറക്കിയ മിസ്ബാഹുൽ ഉലൂം മാഗസിൻ ഹസീബ് അസ്ഹരിക്കു വില്യാപ്പള്ളി ഉസ്താദ് കോപ്പി നൽകി ഉത്ഘാടനം ചെയ്തു .
--









No comments:
Write comments