Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 14, 2017

വേണം മർകസിന് കോടികൾ


.മർകസ് ' അതൊരു നിയോഗമാണ് !
75000 ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിറങ്ങി അതിൽ പതിനായിരത്തിലധികം സഖാഫി പണ്ഡിതന്മാർ എട്ടായിരത്തിലധികം യതീമുകൾ , പതിനായിരങ്ങൾക്ക് വിദേശത്തും സ്വദേശത്തും ജോലി , നൂറ് കണക്കിനാളുകൾക്ക് ഭവനം , ആയിരങ്ങൾക്ക് കുടിവെള്ളം , ആയിരക്കണക്കിന് മസ്ജിദുകൾ മദ്രസകൾ , പതിനായിക്കണക്കിന് രോഗികൾക്ക് സാമ്പത്തികം , നൂറുകണക്കിന് പെൺകുട്ടികൾക്ക് ദാമ്പത്യം അങ്ങിനെ എന്തെല്ലാമെന്തെല്ലാം !

ഇതെല്ലാം നടത്തിയത് ശൈഖുനക്ക് സുമനസ്സുകൾ അവരുടെ ദുഃഖങ്ങൾ മാറുവാൻ അല്ലങ്കിൽ മാറിയതിന് വേണ്ടി നൽകിയ/നൽകി കൊണ്ടിരിക്കുന്ന കോടികൾ കൊണ്ടു തന്നെയാണ്. അല്ലാതെ മർകസിൽ നട്ട പണത്തിന്റെ മരത്തിൽ  നിന്നും പറിച്ചെടുത്തിട്ടല്ല.

വിമർശകർ അടുത്ത ജനുവരിയിൽ 5,6,7 നു നടക്കുന്ന 40 ആം വാർഷികത്തിലേക്ക് ഒഴുകുന്ന ജനക്കൂട്ടങ്ങൾക്കിടയിലൂടെയെങ്കിലും മർക്കസ് ഒന്ന്‌ കാണാൻ വരണം, ആദ്യം റയ്ഹാൻ വാലി എന്നു പേരിട്ട യത്തീംഖാനയിൽ ഒന്ന്‌ കയറണം അവിടത്തെ കുഞ്ഞു മക്കളോട് ഒരു അല്പ നേരം സംസാരിക്കണം, അവരുടെ സംസാരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ  സ്നേഹനിധിയായ ഒരു ഉപ്പയെ ക്കുറിച്ച് നിങ്ങൾക്ക് കേൾക്കാൻ സാധിക്കും. അത്‌ അവരുടെ മരിച്ചു പോയ ഉപ്പയെക്കുറിച്ചായിരിക്കില്ല മറിച്ചു അവർ മർകസിൽ വന്നതിനു ശേഷം അന്നവും അറിവും ഒരു സമയവും മുടങ്ങാതെ നല്കിക്കൊണ്ടിരിക്കുന്ന ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ഉപ്പയുണ്ട്‌ ആ യതീമുകൾക്കു മർകസിൽ.  നിങ്ങൾ  കേട്ടറിഞ്ഞ കാന്തപുരത്തെ കുറിച്ചായിരിക്കില്ല അവർ പറയുന്നത്, മറിച്ചു അവർ അനുഭവിച്ചറിഞ്ഞ അവരുടെ അബുൽ അയ്‌താമിനെ കുറിച്ചായിരിക്കും
അവിടെനിന്ന് ഇറങ്ങി കുറച്ചു വലത്തോട്ട് നടന്നാൽ കാണാം വെടിയൊച്ചകൾ മാത്രം കേട്ട് ശീലിച്ച കാശ്മീരിന്റെ മണ്ണിൽ നിന്ന്‌ മർകസിന്റെ മണ്ണിലേക്ക് അറിവ് നേടാൻ വന്ന കാശ്മീരിലെ കുട്ടികൾക്ക് താമസിക്കാൻ മാത്രം കശ്മീരി ഹോം എന്ന പേരിൽ ഒരു കെട്ടിടം. ഭാഷ അറിയില്ലെന്ന് കരുതി അവരോട് സംസാരിക്കാതിരിക്കേണ്ട നല്ല മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകുന്നവരുമുണ്ട് അവരുടെ കൂട്ടത്തിൽ.നന്നേ ചെറുപ്പം മുതൽ മർകസിൽ എത്തിയിട്ട് തിരിച്ചു പോകാൻ മനസ്സ് സമ്മതിക്കാതെ വന്നപ്പോൾ ഈ കാലത്തിനിടക്ക് മലയാളവും വശമാക്കിയിരിക്കുന്നു അവർ. അവർക്കും  ശൈഖുനയെക്കുറിചു ഒരുപാട് പറയാനുണ്ട്‌, ശൈഖുനയെ ക്കുറിച്ച് കുറ്റം മാത്രം കേട്ട് മനസ്സ് മരവിച്ചിട്ടില്ലെങ്കിൽ അവർക്ക് പറയാനുള്ളത് കൂടെ ഒന്ന്‌ കേൾക്കുന്നത് നന്നായിരിക്കും.കുറ്റം പറയുന്നത് ആരെ കുറിച്ചാണ് എന്ന് ഒന്നു അറിയാമല്ലോ.
സമയമുണ്ടെങ്കിൽ അവിടെ നിന്ന്‌ ഇറങ്ങിയാൽ കാണുന്ന മർകസിന്റെ മറ്റു സ്ഥാപനങ്ങളിലും ഒന്ന് കയറി ഇറങ്ങുക.അപ്പോൾ മനസ്സിലാകും ശൈഖുന ഒരു ദിവസം വീട്ടിൽ ഇരുന്നാൽ പട്ടിണിയാകുന്ന പതിനായിരങ്ങളെകുറിച്ച്.
ആ പതിനായിരങ്ങളിൽ ദിവസേന ശൈഖുനയെ കാണാനെത്തുന്ന പാവപ്പെട്ടവർ വേറെയുമുണ്ട്.അവരോട് ചോദിച്ചാലറിയാം എത്ര കാലമായി ശൈഖുന അവർക്ക് വേണ്ടി സഹായങ്ങൾ നൽകുന്നതെന്ന്.
അവരുടെ കരഞ്ഞു കലങ്ങിയ ദുആകളിൽ വരുന്ന ആദ്യത്തെ മുഖം ഏതാണെന്നു അവരുടെ മറുപടിയിലൂടെ നിങ്ങൾക്ക് മനസ്സിലാകും.
എല്ലാം കഴിഞ്ഞു തിരിച്ചു പോകാൻ നേരം കഴിയുമെങ്കിൽ ഒരു ആസ്വാദനത്തിനു കൂടിയാണെങ്കിൽ പോലും watter treatment plant ലും ഒന്ന്‌ കയറുന്നത്‌ നന്നാവും ഒരു ദിവസം അവിടേക്ക് വേണ്ട ചിലവു തന്നെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറമാവും. ഈ പറഞ്ഞതൊക്കെ ഈ ഒരു പ്രദേശത്തെ മാത്രം കാര്യങ്ങളാണ്, ജില്ലക്ക് അകത്തും പുറത്തുമുള്ള അനേകം സ്ഥാപനങ്ങൾ വേറെ,സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ വേറെയുമുണ്ട്.
ഈ സ്ഥാപനങ്ങളെല്ലാം നില നിന്ന് പോകണമെങ്കിൽ ഒരു ദിവസം ചുരുങ്ങിയത് എത്ര ലക്ഷങ്ങൾ ചിലവ് വരുമെന്ന് ഒന്ന് മനസ്സിൽ കണക്ക് കൂട്ടുക, കുടുംബത്തിലെ മൂന്നു മക്കളെ പോറ്റാൻ കഷ്ടപ്പെടുന്ന നിങ്ങളുടെ മനസ്സിൽ, പതിനായിരങ്ങളെ പോറ്റാനുള്ള കണക്ക് കൂട്ടാൻ പ്രയാസമാകും. അത് കൊണ്ട് വീട്ടിൽ ചെന്നിരുന്നിട്ടു കിടക്കാൻ നേരം റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് രാത്രിയുടെ നിശ്ശബ്ധതയിൽ നെഞ്ചിൽ കൈ വെച്ച് ഒന്ന്‌ ആലോചിക്കുക.
നിങ്ങളുടെ ഒരു ദിവസം ഇതിനു വേണ്ടി ചിലവഴിച്ചാൽ പിന്നീട് നിങ്ങൾ ആ പണ്ഡിതന്റെ വഴിയിൽ മുൾച്ചെടികൾ വാരിയിടുകയില്ല.
വിമർശിക്കാൻ എളുപ്പമാണ് പക്ഷെ അത് ഒന്നും അറിയാതെയും കാണാതെയുമാവരുത്. ഒന്ന്‌ ഓർക്കുക അദ്ദേഹവും ഒരു മനുഷ്യനാണ്, പ്രായമുള്ള ഒരു പണ്ഡിതനാണ്.  വിമർശിക്കുന്നതിനു മുൻപ് വിമർശിക്കുന്നത് ആരെയാണെന്നും വിമർശിക്കുന്ന നമ്മൾ ആരാണെന്നും മനസ്സിലാക്കുക.
അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിൽ ദൂരെ മാറി നിൽക്കുക,ആ പണ്ഡിതൻ ഒരുപാട് പാവങ്ങളുടെ വിശപ്പകറ്റാനുള്ള യാത്രയിലാണ്.

ഇനിയും ഒരുപാട് കാലം ആ നേതൃത്വത്തിനു പിന്നിൽ അണിനിരക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ

No comments:
Write comments