Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 15, 2017

മീലാദുന്നബി പരിപാടികളുടെ ഉദ്ഘാടനവും സ്വലാത്ത് ആത്മീയ സമ്മേളനവും ഇന്ന് വ്യാഴം സ്വലാത്ത് നഗറിൽ

മീലാദുന്നബി പരിപാടികളുടെ ഉദ്ഘാടനവും സ്വലാത്ത് ആത്മീയ സമ്മേളനവും ഇന്ന് വ്യാഴം സ്വലാത്ത് നഗറിൽ                 മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള മീലാദുന്നബി പരിപാടികളുടെ ഉദ്ഘാടനവും സ്വലാത്ത് ആത്മീയ സമ്മേളനവും നാളെ വ്യാഴം സ്വലാത്ത് നഗറിൽ നടക്കും. റബീഉൽ അവ്വൽ ഒന്നു മുതൽ നാൽപതു ദിവസം നീണ്ടു നിൽക്കുന്ന വിവിധ കർമ പദ്ധതികളുടെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നിർവ്വഹിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനാകും.

വാഷിങ്ടൺ സെന്റർ ഫോർ പോളിസി റിസർച്ച് തലവനും മുൻ അമേരിക്കൻ പ്രസിഡണ്ട് റിച്ചാഡ് നിക്‌സന്റെ ഉപദേശകനുമായ ഡോ. റോബർട്ട് ഫാറൂഖ് ഡിക്‌സൻ ക്രയിൻ, ബ്രിട്ടീഷ് കനേഡിയൻ എഴുത്തുകാരൻ പോൾ അബ്ദുൽ വദൂദ് സതർലന്റ്, ഇബ്‌നു അറബി ഫൗണ്ടേഷൻ ഫാക്വൽറ്റി ഡോ. എറിക് അബുമുനീർ വിങ്ക്ൾ, ഒ.പി ജിൻഡാൽ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. അമാൻ ഷാ, യൂസുഫ് ഝാ (യു.എ.ഇ) എന്നിവർ മുഖ്യാഥിതികളാകും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ  വിദ്യാർത്ഥികളുടെ മൗലിദ് പ്രോഗ്രാം, സ്വലാത്തുന്നാരിയ്യ, മുള്‌രിയ്യ പാരായണം, ഹദ്ദാദ് റാത്തീബ്, പ്രാർത്ഥന, അന്നദാനം എന്നിവ നടക്കും.

ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, ദുൽഫുഖാറലി സഖാഫി മേൽമുറി, അബൂബക്കർ സഖാഫി അരീക്കോട് സംബന്ധിക്കും

No comments:
Write comments