Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 15, 2017

കുണ്ടൂർ ഉസ്താദ് ഉറൂസ്; നാട്ടിലും ഗൾഫിലും,സജീവമായി കൊണ്ടാടുന്നു



ആഷിഖ് റസൂൽ കുണ്ടൂർ ഉസ്താദ് 12-ഉറൂസിനോടനുബന്ധിച്ചു കുണ്ടൂർ ഗൗസിയ്യ നഗറിൽ പ്രഭാഷണ പരമ്പരക്ക് ഇന്ന് സമാപനം കുറിക്കും  .പ്രഭാഷണം ശ്രവിക്കാനും ഉസ്താദിന്റെ ബറകത്തു നേടാനും  സംഘടകരുടെ പ്രതീക്ഷകൾ ക്കപ്പുറം ജനം ഒഴുക്ക് തുടങ്ങി .ഇനി യുള്ള രാവുകളിലും പകലിലുമായി പതിനായിരങ്ങൾ അങ്ങോട്ട് ഒഴുകി കൊണ്ടിരിക്കും വരുന്ന ഞായറാഴ് നടക്കുന്ന സമാപന സമ്മേളനത്തോടെ ലക്ഷങ്ങൾ കുണ്ടൂർ സന്ദർശിച്ചു ഉസ്താദിന്റെ ഉറൂസിൽ  പുണ്ണ്യം നേടാൻ സർവ്വ സജ്ജമാകും .നാളെ നടക്കുന്ന ബുർദ്ദ മജ്ലിസിൽ തന്നെ ജനം നിറഞ്ഞു കവിഴും .കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ ജനങ്ങൾ ഇതിനകം അവിടെ എത്തി.ഉസ്താദിന്റെ മക്കളായ ബാവ ഹാജിയും ലത്തീഫ് ഹാജിയും ഏത് സമയവും നേതാക്കന്മാരെയും അവിടെ വരുന്ന മുഹിബ്ബീങ്ങളെയും സ്വീകരിക്കാൻ തയ്യാറായിട്ടുണ്ടാവും,മറ്റു വളണ്ടിയർമാർ ഉസ്താദിന്റെ മുഹിബ്ബീങ്ങളായി സദാസമയവും രംഗത്തുണ്ടാവും . കഴിഞ്ഞ ദിവസങ്ങളിൽ ശാദുലി റാത്തീബ് രിഫാഇ റാത്തീബ്, മുഹ്‌യിദ്ധീൻ റാത്തീബ് എന്നീ  പല റാത്തീബുകളും നടന്നു .ഈ പ്രാവശ്യം  കുണ്ടൂരിലും പരിസര പ്രദേശത്തുമുള്ള  ജാതി മത രാഷ്ട്രീയ ഭേതമന്യ  വിവിധ തുറയിലുള്ളവർക്കു സ്നേഹ വിരുന്നു ഒരുക്കിയാണ്  ഉറൂസിന് തുടക്കം കുറിച്ചത് .ഉറൂസിനോടനുബന്ധിച്ചു റൈഞ്ചു തലത്തിലുള്ളവർ ഗുരു സന്നിധിയിൽ പ്രോഗ്രാം നടത്തി.പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു .വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹങ്ങളിലും അല്ലാതെയും പഴം വരവ് തുടർന്ന് കൊണ്ടിരിക്കുന്നു . നാളെ മുതൽ  ഞായറാഴ് വരെ അന്നദാനം  തുടരും .  ലക്ഷ കണക്കിന് ആളുകൾ അത് വാങ്ങാൻ എത്തും . അജ്മീർ ഖാജയെ പോലെ  പാവങ്ങളുടെ അത്താണിയായിട്ടാണ്  ഉസ്താദ് അറിയപ്പെട്ടിരുന്നത് . അത് കൊണ്ട്  ഈ സന്നിധിയിൽ വന്നു പുണ്ണ്യം നേടുന്നവർ ലക്ഷങ്ങളാണ് . നാട്ടിൽ നടക്കുന്നതു പോലെ ഗൾഫിലും കുണ്ടൂർ ഉറൂസ് നടന്നു കൊണ്ടിരിക്കുന്നു .  . 
                                                                 ഹംസ സീഫോർത്ത് 

No comments:
Write comments