Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 15, 2017

യു എ ഇ യില്‍ 2018 ജനുവരി 1 മുതല്‍ വാറ്റ് (Value Added Tax) നിലവില്‍ വരികയാണാല്ലോ

മാന്യ സുഹൃത്തേ

നിങ്ങളൊക്കെ അറിഞ്ഞത് പോലെ യു എ ഇ യില്‍ 2018 ജനുവരി 1 മുതല്‍ വാറ്റ് (Value Added Tax) നിലവില്‍ വരികയാണാല്ലോ.കഴിഞ്ഞ ഒരു വർഷത്തെ വിറ്റു വരവ് (ലാഭമല്ല) 3,75,000 ദിര്‍ഹമോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളെല്ലാം ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.ശരാശരി 1000 ദിര്‍ഹം ദൈനം ദിന വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണെന്ന് സാരം. ഇതില്‍ കുറവ് വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ അതോറിറ്റി അനുശാസിക്കുന്ന വിധത്തില്‍ രേഖകളും കണക്കുകളും തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുമുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2017 ഡിസംബര്‍ 4 ന് അവസാനിക്കുകയാണ്. ഈ കാലാവധി നീട്ടുന്നില്ലെങ്കില്‍ ഇക്കാലയളവിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹം പിഴയാണ് സ്ഥാപന ഉടമകളുടെ മേല്‍ ചുമത്താന്‍ പോകുന്നത്.

രജിസ്റ്റര്‍ ചെയ്യുന്നതോടെ മാത്രം തീരുന്നതല്ല ഇതുമായി ബന്ധപ്പെട്ട ബാധ്യതകള്‍. തുടര്‍ന്നങ്ങോട്ടുള്ള കാലങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങളിലെ രേഖകളും കണക്കുകളും ടാക്‌സ് അതോറിറ്റി അനുശാസിക്കുന്ന വിധത്തില്‍ സൂക്ഷിക്കുകയും യഥാസമയം സമര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇക്കാര്യങ്ങളെക്കുറിച്ച് സ്ഥാപന ഉടമകള്‍ക്കാവശ്യമായ വിവരങ്ങള്‍ കൈമാറുന്നതിനും നിയമ വശങ്ങളെക്കുറിച്ചുള്ള പൊതുവായ ബോധവത്കരണവും ഉദ്ദേശിച്ച് ഐ.സി. എഫ്  ദുബൈ സെൻട്രൽ കമ്മിറ്റി വാറ്റ് ഓറിയെന്റേഷൻ പരിപാടി സംഘടിപ്പിക്കുകയാണ്. നവംബർ 24 വെള്ളി വൈകുന്നേരം 6 ന്  അബുഹൈലിലെ ദുബൈ മർകസിൽ നടക്കുന്ന പരിപാടിയില്‍ ടാക്‌സ് രംഗത്തെ വിദഗ്ദ്ധർ  ക്ലാസെടുക്കുകയും പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കാൻ താങ്കളെ സഹർഷം ക്ഷണിക്കുന്നു.

ഐ.സി.എഫ് ദുബൈ

No comments:
Write comments