Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 3, 2017

ഹാദിയയുടെ അച്ഛനമ്മമാര്‍ ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ല; നിങ്ങൾക്കും മകൾക്കും ഇടയിൽ ഇസ്‌ലാം ഒരു മറയും മതിലും പണിയുന്നില്ല

ഹാദിയയുടെ അച്ഛനമ്മമാര്‍
ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ല; നിങ്ങൾക്കും മകൾക്കും ഇടയിൽ ഇസ്‌ലാം ഒരു മറയും മതിലും പണിയുന്നില്ല



സത്യവിശ്വാസം ഒരാള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ അയാളെ പിന്തിരിപ്പിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല; മര്‍ദനങ്ങള്‍ക്കോ തടവറകള്‍ക്കോ വിശ്വാസത്തെ മറികടക്കാനാവില്ല. എവിടെ കൊണ്ടു തള്ളിയാലും അവര്‍ മുസ്‌ലിമായിരിക്കും. മ്യാന്‍മറില്‍ നിന്നുള്ള വാര്‍ത്തകള്‍ നാം കാണുന്നുണ്ടല്ലോ. അതേസമയം, ഒരാള്‍ ഇസ് ലാം ഉപേക്ഷിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ അയാളെ പിടിച്ചുവെച്ചിട്ട് ഇസ്‌ലാമിനു യാതൊരു കാര്യവുമില്ല; കാരണം വിശ്വാസം മനസ്സിലാണ്.
ഉദുമയിലെ ആതിര ആഇശയാവുകയും പിന്നീട് തിരികെ ആതിര തന്നെ ആവുകയും ചെയ്തപ്പോഴും തലശ്ശേരിയിലെ റാഹില റാഹില അല്ലാതായപ്പോഴും ഇസ്‌ലാമിന് വിശേഷിച്ചൊന്നുമില്ല, അഖില ഹാദിയയായി എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിക്കുമ്പോഴും ഇതു തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്
ഹാദിയയുടെ അച്ഛനമ്മമാര്‍ ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ല. ആ അമ്മയുടെ സങ്കടങ്ങള്‍ക്കും കണ്ണീരിനും വലിയ വിലയുണ്ട്. അമ്മക്കും മകള്‍ക്കും ഇടയില്‍ ഇസ്‌ലാം ഒരു മറയും മതിലും പണിയുന്നില്ല. നിങ്ങളുടെ മകള്‍ ഇതുവരെ എങ്ങനെയായിരുന്നോ ഇനിയും അങ്ങനെ തന്നെയാണ്. മത വിശ്വാസം മാതൃത്വത്തെയോ പിതൃത്വത്തെയോ നിരാകരിക്കുന്നേയില്ല. എന്നല്ല; അത് എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരുകയും ചെയ്യാം. വിശ്വാസം മാറിയ എത്രയോ മക്കളും മാതാപിതാക്കളും നമുക്കിടയില്‍ കഴിയുന്നുണ്ട്, ഒറ്റ കൂരക്കു കീഴില്‍ കഴിയുന്നവരും ഉണ്ട്. വര്‍ത്തമാനം ഇതാണ്, ചരിത്രവും ഇതാണ്. ഇതാ അസ്മാബീവിയുടെ ചരിത്രം.
അസ്മാബീവി ഇസ്‌ലാം വിശ്വസിച്ചപ്പോള്‍ അവരുടെ മാതാവ് വിശ്വസിച്ചില്ല, ഇരുവരും വേറിട്ടു ജീവിച്ചു. ഒരിക്കല്‍ പിണക്കം മറന്ന് ചില പാരിതോഷികങ്ങളുമായി അസ്മയുടെ മാതാവ് മകളെ കാണാന്‍ വന്നു. ബീവി നബിയുടെ അടുത്തെത്തി വിവരം പറഞ്ഞു. മാതാവിനെ സ്വീകരിക്കാനും പരിചരിക്കാനും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ സ്വീകരിക്കാനും അവിടുന്ന് അനുവദിച്ചു, അവരോട് മാന്യമായി പെരുമാറാനും കല്‍പ്പിച്ചു. മറ്റൊരിക്കല്‍ എന്തോ സഹായം ആവശ്യപ്പെട്ടു കൊണ്ട് അവര്‍ വന്നു. അപ്പോഴും നബി(സ) അനുവദിച്ചു. മതത്തിന്റെ കാര്യത്തില്‍ അവരെ അനുസരിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. ഇതാണ് ഇസ്‌ലാമിന്റെ നയം.

No comments:
Write comments