Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 4, 2017

മര്‍കസ് സന്ദേശയാത്രക്ക് പ്രൗഡോജ്ജ്വല തുടക്കം

മർകസ് റൂബി ജൂബിലി സമ്മേളന സന്ദേശ യാത്രയുടെ സംസ്ഥാന തല ഉദ്ഘടനം തിരുവനന്തപുരത്തു നടന്നപ്പോൾ 


മഞ്ചേശ്വരം: 2018 ജനുവരി 4, 5, 6, 7 തിയതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണ ഭാഗമായി സംഘടിപ്പിക്കുന്ന മര്‍കസ് ഉത്തരമേഖലാ സന്ദേശയാത്രക്ക്  ഹൊസങ്കടിയില്‍ പ്രൗഡോജ്ജ്വല തുടക്കം.

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മഖാം സിയാറത്തിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. തുടര്‍ന്ന് ഹൊസങ്കടിയിലേക്ക് സന്ദേശ വിളംബരജാഥ നടത്തി. തുടര്‍ന്ന് 
സന്ദേശയാത്ര സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജാഥ ഉപനായകന്‍ കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീന്‍ അല്‍ബുഖാരി മള്ഹര്‍ പ്രാര്‍ഥന നടത്തി. വി പി എം ഫൈസി വില്യാപ്പള്ളി, വി എം കോയ മാസ്റ്റര്‍, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ പ്രഭാഷണം നടത്തി. 

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ സഖാഫി വടപുറം, ഉബൈദ് സഖാഫി ആവിലോറ, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലംപാടി, സി അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍,  നാസര്‍ ബന്താട്, എസ് കെ അബ്ദുല്ല ഹാജി, ഹസന്‍കുഞ്ഞി മള്ഹര്‍, അബ്ദുല്ലത്വീഫ് ബനാന, സിദ്ദീഖ് സഖാഫി ബായാര്‍, മുഹമ്മദ് സഖാഫി തോക്കെ, അലങ്കാര്‍ മുഹമ്മദ് ഹാജി, സൈനുദ്ദീന്‍ ഹാജി, പള്ളിക്കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു.

4ന്‌  ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. രാവിലെ 9.00- സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്ത് മുഹിമ്മാത്ത്, 10.00- മണി ബദിയടുക്ക, ഉച്ചക്ക് 1.00-നൂറുല്‍ ഉലമ എം എ ഉസ്താദ് സിയാറത്ത് സഅദിയ്യ, 2 മണി മേല്‍പ്പറമ്പ്‌, 4.00 -നീലേശ്വരം 7.00- മാവിലകടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പ്രമുഖ പ്രഭാഷകര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ 6 ജില്ലകളില്‍ പര്യടനം നടത്തുന്ന ഉത്തര മേഖലാജാഥ 10ന് കൊണ്ടോട്ടിയില്‍ സമാപിക്കും

No comments:
Write comments