കോഴിക്കോട്: കോഴിക്കോട് മുഖ്യഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവി(85) അന്തരിച്ചു. ഒരാഴ്‌ചയായി അസുഖബാധിതനായി മലാപ്പറമ്പ് ഇഖ്ര ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. 40 വര്‍ഷമായി കോഴിക്കോട് മുഖ്യഖാസിയാണ്. 1968 ജൂലായ് അഞ്ചിനാണ് അദ്ദേഹം മുഖ്യ ഖാസിയായി ചുമതലയേറ്റത്. ആറര ദശാബ്‌ദക്കാലമായി കോഴിക്കോട് സമുദായതലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അഞ്ച് മക്കളുണ്ട്.
No comments:
Write comments