ദുബൈ: പ്രവാസികള്‍ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാകണമെന്നും അറിവില്ലായ്മ വഴിതെറ്റിക്കപ്പെടുന്നത് കരുതിയിരിക്കണമെന്നും അഡ്വ. ഫഖ്‌റുദ്ദീന്‍ സാബു പറഞ്ഞു. സിറാജുല്‍ ഹുദാ ഇരുപതാം വാര്‍ഷിക സമ്മേളനത്തിണ്റ്റെ ദുബൈ പ്രചാരണ കണ്‍വെന്‍ഷനില്‍ 'നിയമങ്ങളും പ്രശ്നങ്ങളും എന്ന വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഹിജ്‌റ ഒളിച്ചോട്ടമല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തുറച്ച പദ്ധതിയായിരുന്നുവെന്നും പരിപാടിയില്‍ ഹിജ്‌റയുടെ സന്ദേശം അവതരിപ്പിച്ച അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി പറഞ്ഞു. അബ്ദുല്‍അസീസ് സഖാഫി മമ്പാട്, സുലൈമാന്‍ കന്‍മനം, ഉബൈദുല്ല സഖാഫി, അബ്ദുര്‍റഹ്മാന്‍ സഖാഫി കൈപ്പുറം, നാസര്‍ തൂണേരി സംസാരിച്ചു. സിറാജുല്‍ ഹുദാ പരിചയപ്പെടുത്തുന്ന സി ഡി പ്രകാശനം ഹബീബുല്ല മൌലവിക്ക് നല്‍കി സുലൈമാന്‍കന്‍മനം നിര്‍വഹിച്ചു.



No comments:
Write comments