ദേളി (കാസര്‍കോട്):എല്ലാ ജാതി വിഭാഗങ്ങളും ഒരേനിലയില്‍ ഉയര്‍ന്നുവരും വരെ നിലവിലുള്ള പിന്നാക്ക സംവരണം തുടരണമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു.
ദേളി ജാമി അ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജാതി വ്യവസ്ഥിതിയുടെ ഭാഗമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ സമുദ്ധരിക്കുന്നതിനാണ് സംവരണം കൊണ്ടുവന്നത്. ഭരണഘടന നിലവില്‍ വന്ന് 59 വര്‍ഷം കഴിയുമ്പോഴും 20 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗം 60 ശതമാനത്തിലധികം ഉദ്യോഗം കൈയടക്കിവെച്ചിരിക്കുകയാണ്. കേരളത്തില്‍ 25 ശതമാനം വരുന്ന മുന്നാക്ക വിഭാഗത്തിന് 50 ശതമാനത്തിനുമേല്‍ ഉദ്യോഗ പ്രാതിനിധ്യമുണ്ട്. അതേ സമയം 25 ശതമാനത്തിലേറെ വരുന്ന മുസ്‌ലിം സമുദായത്തിന് 12 ശഥമാനമേയുള്ളൂ. അതിനാല്‍ സാമ്പത്തിക സംവരണം എന്ന വാദം അര്‍ഥശൂന്യവും ഭരണഘടനാ ലംഘനവുമാണ് - കാന്തപുരം പറഞ്ഞു. സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി അധ്യക്ഷനായി. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹുസൈന്‍ സിദ്ദിഖ് അബുല്‍ ഹഖാനി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ ബുഖാരി സനദുകള്‍ നല്‌കി. എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ സനദ്‌ദാന പ്രസംഗം നടത്തി. സഅദിയ ജനറല്‍ സെക്രട്ടറി കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പണ്ഡിതന്മാര്‍ക്ക് സ്ഥാന വസ്‌ത്രം നല്‌കി. മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് ഫസല്‍ ശിഹാബ് ജിഫ്രി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം നല്‌കി. കെ.എസ്.ആറ്റക്കോയ തങ്ങള്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
അഗതി മന്ദിരം മഹാരാഷ്ട്ര മന്ത്രി നിഥിന്‍ കാശിനാഥ് റാവുത്ത് ഉദ്‌ഘാടനം ചെയ്‌തു. പ്രവാസി സമ്മേളനം പി.കരുണാകരന്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. എ.പി.അബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷനായി. മദ്രസ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഉമറൂല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ പി.പി.മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു.




No comments:
Write comments