സഅദാബാദ്(ദേളി) : ഉത്തമ മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്നതിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സഅദിയ്യ പോലുള്ള സ്ഥാപനങ്ങളുടെ മുന്നേറ്റത്തിന് കേന്ദ്ര,സംസ്ഥാന ഗവണ്‍മെണ്റ്റുകള്‍ എല്ലാ സഹായ സഹകരണങ്ങളും ചെയ്യണമെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ളിയാര്‍ ആവശ്യപ്പെട്ടു. സഅദിയ്യ വാര്‍ഷിക സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം നില നില്‍ക്കണമെങ്കില്‍ നല്ല പൌരന്‍മാരുണ്ടാകണം. മത ഭൌതിക സമന്വയ സ്ഥാപനത്തിലൂടെ ഉത്തമപൌരന്‍മാരെ സൃഷ്ടിക്കുകയാണ് സഅദിയ്യ പോലുള്ള സ്ഥാപനങ്ങര്‍ ചെയ്യുന്നത്. സനദ് വാങ്ങുന്നതോടെ പഠനം അവസാനിപ്പിക്കരുതെന്നും നിരന്തരമായ മുത്വാലയിലൂടെ വിജ്ഞാനം വര്‍ധ്ധിപ്പിക്കണമെന്നും സനദ് വാങ്ങിയ പണ്ഡിതരെ മൌലാനാ എം.എ ഉണഅത്തി.മുമ്പ് ഒരു ഉസ്താദിന് തന്നെ വിജ്ഞാനം പൂര്‍ണമായി ആര്‍ജ്ജിച്ച് പുറത്തിറങ്ങാന്‍ അവസരമുണ്ടായിരുന്നു. ഇന്ന് ഒരു കിതാബ് തന്നെ പൂര്‍ണമായി ഓതി തീര്‍ക്കാന്‍ സാധിക്കാറില്ല. മുന്‍ഗാമികള്‍ മഹാന്‍മാരായത് ഓതിയ ഗ്രഡങ്ങള്‍ നാല്‍പതും അമ്പതും തവണ ആവര്‍ത്തിച്ച് പഠിച്ചതിനാലാണ്. മുസ്ളിംകള്‍ സ്വയം നന്നായി സമൂഹത്തിന് ധാര്‍മിക ബോധനം നല്‍കാന്‍ തയ്യാറായാല്‍ തീവ്രവാദ ആരോപണമടക്കം എല്ലാ തെറ്റിദ്ധാരണയെയും മാറ്റിയെടുക്കാന്‍ കഴിയും.
Subscribe to:
Post Comments (Atom)



No comments:
Write comments